പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ ഓണം ഓഫര്‍ 'വന്‍ ഓണം, പൊന്‍ ഓണം, പിട്ടാപ്പിള്ളില്‍ റിയല്‍ ഓണം സ്‌കീം, പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് മാനേജിംഗ് ഡയറക്ടര്‍ പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളിയും കളമശ്ശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ സീമ കണ്ണനും ചേര്‍ന്ന് അവതരിപ്പിക്കുന്നു. സി.ഇ.ഒ. കിരണ്‍ വര്‍ഗ്ഗീസ്, ഡയറക്ടര്‍മാരായ ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍, അജോ തോമസ്, കൗണ്‍സിലര്‍ സഹന എം സംമ്പാജി, മുന്‍ കൗണ്‍സിലര്‍ മാര്‍ട്ടിന്‍ തായങ്കരി, ഡയറക്ടര്‍ മരിയ പോള്‍ തുടങ്ങിയവര്‍ സമീപം.  
News & Views

ഓണത്തിന് വമ്പന്‍ ഓഫറുകളുമായി പിട്ടാപ്പിള്ളില്‍ ഏജന്‍സീസ്; 2025 പേര്‍ക്ക് സമ്മാനങ്ങള്‍; 'റിയല്‍ ഓണം' പദ്ധതിക്ക് തുടക്കം

ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ ന്യായമായ വിലയില്‍ നല്‍കിയും ഉത്തരവാദിത്വത്തോടെയുള്ള സേവനം ഉറപ്പാക്കിയും മികച്ച ഓഫറുകളും ഡിസ്‌കൗണ്ടുകളും ഏര്‍പ്പെടുത്തിയും ഉപയോക്താക്കളോടുള്ള പ്രതിബദ്ധത കാത്തുസൂക്ഷിക്കാനാണ് പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് പ്രാധാന്യം നല്‍കുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍

Dhanam News Desk

ഗൃഹോപകരണ വിപണന രംഗത്തെ പ്രമുഖ ബ്രാന്‍ഡായ പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ ഓണം ഓഫറിന് തുടക്കം. 'വന്‍ ഓണം, പൊന്‍ ഓണം, പിട്ടാപ്പിള്ളില്‍ റിയല്‍ ഓണം' സ്‌കീം, പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് മാനേജിംഗ് ഡയറക്ടര്‍ പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍ അവതരിപ്പിച്ചു. പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ ഇടപ്പള്ളി ഷോറൂമില്‍ നടന്ന ചടങ്ങില്‍ വേനല്‍ക്കാല സമ്മാന പദ്ധതിയായ ബൈ ആന്റ് ഫ്‌ളൈ (BUY and FLY) പദ്ധതിയിലെ വിജയികളെ ചടങ്ങില്‍ തെരഞ്ഞെടുത്തു. കളമശ്ശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ സീമ കണ്ണന്‍ നറുക്കെടുപ്പ് നടത്തി. കൗണ്‍സിലര്‍ സഹന.എം.സംബാജി, മുന്‍ കൗണ്‍സിലര്‍ മാര്‍ട്ടിന്‍ തായങ്കരി, സ്ഥല ഉടമ സി.എം. ഹൈദ്രോസ്, പിട്ടാപ്പിള്ളില്‍ മാനേജിംഗ് ഡയറക്ടര്‍ പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍, സി.ഇ.ഒ. കിരണ്‍ വര്‍ഗീസ്, ഡയറക്ടര്‍മാരായ ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍, മരിയ പോള്‍, അജോ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മ

ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ ന്യായമായ വിലയില്‍ നല്‍കിയും ഉത്തരവാദിത്വത്തോടെയുള്ള സേവനം ഉറപ്പാക്കിയും മികച്ച ഓഫറുകളും ഡിസ്‌കൗണ്ടുകളും ഏര്‍പ്പെടുത്തിയും ഉപയോക്താക്കളോടുള്ള പ്രതിബദ്ധത കാത്തുസൂക്ഷിക്കാനാണ് പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് പ്രാധാന്യം നല്‍കുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍ വ്യക്തമാക്കി. ഈ ഓണക്കാലത്ത് 'റിയല്‍ ഓണം' കാമ്പയിനിലൂടെ അതുല്യമായ ഓഫറുകളാണ് നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം ഓണം സ്‌കീമില്‍ 10,000 പേര്‍ക്ക് സമ്മാനങ്ങളും ക്രിസ്മസ് ഓഫറില്‍ ഇലക്ട്രിക് കാറും വേനല്‍ക്കാലത്ത് യൂറോപ്പ് ടൂര്‍ പാക്കേജുകളും സമ്മാനമായി നല്‍കി.

ഓണത്തിന് നിരവധി സമ്മാനങ്ങള്‍

ഈ വര്‍ഷം ഓണം ഓഫറിന്റെ ഭാഗമായി 2025 വിജയികളെയാണ് തെരഞ്ഞെടുക്കുന്നത്. ഗൃഹോപകരണങ്ങള്‍, സ്വര്‍ണനാണയങ്ങള്‍, റിസോര്‍ട്ട് വെക്കേഷനുകള്‍, ഗിഫ്റ്റ് വൗച്ചര്‍ തുടങ്ങിയവയാണ് വിജയികള്‍ക്ക് സമ്മാനമായി നല്‍കുന്നത്. ഇതിന് പുറമെ വിവിധ ബാങ്കുകളും ഫിനാന്‍സ് കമ്പനികളുമായി സഹകരിച്ച് 22,500 രൂപ വരെ കാഷ്ബാക്ക് ഓഫറുകളും പിട്ടാപ്പിള്ളില്‍ ഏജന്‍സിസ് ഒരുക്കിയിട്ടുണ്ട്. എല്ലാ പ്രമുഖ ബ്രാന്‍ഡുകളുടെയും മൊബൈല്‍ ഫോണ്‍ , ലാപ്‌ടോപ്, ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സ്, ആക്‌സസറീസ് തുടങ്ങിയ ഉല്‍പന്നങ്ങള്‍ ഈസി ഇ.എം.ഐ ഓപ്ഷനില്‍ മികച്ച ഡിസ്‌കൗണ്ടുകളോടെയും ഓഫറുകളോടെയും ലഭ്യമാക്കുന്നുണ്ട്. വീടുകളിലേക്കും ഓഫീസുകളിലേക്കും ആവശ്യമുള്ള ഗൃഹോപകരണങ്ങള്‍, മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് തുടങ്ങി അടുക്കള ഉപകരണങ്ങള്‍ വരെ 833 രൂപ മുതല്‍ തവണ വ്യവസ്ഥയില്‍ നല്‍കുന്ന പ്രത്യേക പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.

കുറഞ്ഞ ഇ.എം.ഐയും കാഷ്ബാക്കുകളും

ഏറ്റവും കുറഞ്ഞ ഇ.എം.ഐ, 45,000 രൂപ വരെ ക്യാഷ് ബാക്ക് ഓഫര്‍ എന്നിവയും ഇത്തവണ പിട്ടാപ്പിള്ളില്‍ മുന്നോട്ട് വെക്കുന്നു. ഫൈനാന്‍സ് പര്‍ച്ചസുകള്‍ക്ക് ഉറപ്പായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഈ ഓണത്തിന് പ്രോഡക്റ്റ് അപ്‌ഗ്രേഡ് ചെയ്യുമ്പോള്‍ സ്‌പെഷ്യല്‍ ഡിസ്‌കൗണ്ടും പഴയ ഉല്‍പന്നങ്ങള്‍ക്ക് 10,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫറുകളും പിട്ടാപ്പിള്ളില്‍ ലഭ്യമാണ്. പിട്ടാപ്പിള്ളില്‍ വി കെയര്‍ പ്രോഗ്രാമിലൂടെ ഉല്‍പന്നങ്ങള്‍ക്കെല്ലാം അധിക വാറന്റി സൗകര്യവും ലഭിക്കും. എല്‍ജി, സോണി, സാംസംഗ്, വേള്‍പൂള്‍, ഗോദ്‌റേജ്, ലോയ്ഡ്, പാനസോണിക്, ബോഷ്, കാരിയര്‍, ഡെയ്ക്കിന്‍, ഹായര്‍, ബ്ലൂസ്റ്റാര്‍, ഒപ്റ്റിമ, ഓപ്പോ, വിവോ, ആപ്പിള്‍ തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകളുടെ ഉല്‍പന്നങ്ങള്‍ക്ക് ആകര്‍ഷകമായ ഇഎംഐ ഓഫറുകളും കാഷ്ബാക്ക് ഓഫറുകളും പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ എല്ലാ ബ്രാഞ്ചുകളിലും ലഭ്യമാണ്. പ്രമുഖ ബ്രാന്‍ഡുകള്‍ പ്രഖ്യാപിച്ചിട്ടുള്ള ഓണം ഓഫറുകളെല്ലാം ലഭ്യമാണ്. മികച്ച വില്‍പ്പനാനന്തര സര്‍വീസിനായി ഓരോ ഷോറൂമിലും പ്രത്യേക ടീം സജ്ജമാണ്.

ഗിഫ്റ്റ് കൂപ്പണുകള്‍, ഓണ്‍ലൈന്‍ പര്‍ചേയ്‌സുകള്‍ക്ക് സ്‌പെഷ്യല്‍ ഡിസ്‌കൗണ്ട് കൂപ്പണുകള്‍, ഫിനാന്‍സ് കസ്റ്റമേഴ്‌സിന് ആകര്‍ഷകമായ സ്‌കീമുകള്‍ എന്നിവയും ഈ ഓണക്കാലത്തെ പ്രത്യേകതയാണ്. വിവിധ ശ്രേണിയില്‍പ്പെട്ട ചിമ്മിനി, കുക്ക്‌ടോപ്പ്, മിക്‌സര്‍ ഗ്രൈന്‍ഡര്‍, മൈക്രോവേവ് ഓവനുകള്‍, എയര്‍ ഫ്രയര്‍, വാക്വം ക്ലീനര്‍, അടുക്കള ഉപകരണങ്ങള്‍, കുക്ക് വെയര്‍, സെര്‍വ് വെയര്‍ തുടങ്ങിയ ഗൃഹോപകരണങ്ങള്‍ക്കെല്ലാം പ്രത്യേക ഓഫറുകള്‍ ലഭിക്കും. 36 വര്‍ഷക്കാലമായി പ്രവര്‍ത്തിക്കുന്ന പിട്ടാപ്പിള്ളില്‍ ഗ്രൂപ്പിന് 84 ഷോറൂമുകളാണ് കേരളത്തില്‍ ഉള്ളത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT