News & Views

അരലക്ഷം കുഞ്ഞുടുപ്പുകള്‍ സൗജന്യമായി നല്‍കാന്‍ 'പോപ്പീസ്'

Dhanam News Desk

കേരളത്തില്‍ ഇപ്പോള്‍ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങള്‍ക്കും ആവശ്യമായ കുഞ്ഞുടുപ്പുകള്‍ വാഗ്ദാനം ചെയ്ത് പ്രമുഖ ബ്രാന്‍ഡായ പോപ്പീസ്. ഇക്കാര്യം ഇന്നലെ മുഖ്യമന്ത്രി തന്നെയാണ് അറിയിച്ചത്.

താലൂക്ക്, ജില്ലാ സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളെജുകളിലെയും നവജാത ശിശുക്കള്‍ക്കാണ് ഉടുപ്പ് നല്‍കുക. ഏകദേശം 70 ലക്ഷം രൂപ വിലമതിക്കുന്നതാണ് പോപ്പീസ് നല്‍കുന്ന 50,000 സെറ്റ് കുഞ്ഞുടുപ്പുകള്‍. കൂടാതെ മിതമായ നിരക്കില്‍ എല്ലാ ഫാര്‍മസികളിലും പോപ്പീസ് ഉടുപ്പുകള്‍ ഇപ്പോള്‍ ലഭ്യമാക്കുന്നുണ്ടെന്ന് മാനേജിംഗ് ഡയറക്റ്റര്‍ ഷാജു തോമസ് പറയുന്നു. ജൈവ രീതിയില്‍ നിര്‍മിക്കുന്ന ഉടുപ്പുകള്‍ കൊറോണയുടെ സാഹചര്യത്തില്‍ പ്രത്യേകം അണുവിമുക്തമാക്കിയാണ് വിതരണം ചെയ്യുക.

കൊറോണയെന്ന വിപത്ത് നേരിടുന്ന സമയത്ത് ജനിക്കുന്ന കുട്ടികളുടെ സംരക്ഷണം നമ്മുടെ കടമായണെന്ന തിരിച്ചറിവാണ് ഇത്തരത്തിലൊരു പ്രവര്‍ത്തനത്തിന് പ്രചോദനമെന്ന് ഷാജു പറയുന്നു. രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ച പോപ്പീസ് ഫാക്ടറികളില്‍ ഇപ്പോള്‍ മാസ്‌കുകളുടെ നിര്‍മാണം നടത്തുന്നുണ്ട്. 7.5 ലക്ഷം മാസ്‌കുകള്‍ ഇതിനകം നിര്‍മിച്ച് സൗജന്യമായി വിതരണം ചെയ്തു കഴിഞ്ഞതായും ഷാജു തോമസ് പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT