മുമ്പ് ഇന്ത്യയില്‍ ഫാമിലി ബിസിനസിനെപ്പറ്റിയുള്ള പ്രതിച്ഛായ മോശമായിരുന്നു. പത്തു വര്‍ഷം മുമ്പുവരെ ഇതേ ചിന്താഗതിയായിരുന്നു സമൂഹത്തിന്. കുടുംബ വ്യവസായം മുഴുവന്‍ അടിപിടിയാണ്, മുഴുവന്‍ പ്രശ്‌നമാണ്, രണ്ടോ മൂന്നോ തലമുറ കഴിഞ്ഞാല്‍ ഛിന്നഭിന്നമായി പോകും ഒന്നൊക്കെയായിരുന്നു ധാരണ. എന്നാല്‍ യാഥാര്‍ത്ഥ്യം തിരിച്ചാണ്. ഇന്ത്യയിലുള്ള വ്യവസായങ്ങളില്‍ ചെറിയ പീടികകള്‍ മുതല്‍ വലിയ സ്ഥാപനങ്ങള്‍ വരെ നോക്കിയാല്‍ ഫാമിലി കണ്‍ട്രോളിലുള്ളതാണ്. റിലയന്‍സും അംബാനിയും ടാറ്റയുമെല്ലാം ഇതിന് ഉദാഹരണമാണ്.
ലോകത്തില്‍ തന്നെ നോക്കിയാല്‍ ഏറ്റവും വലിയ വ്യവസായങ്ങളിലേറെയും ഫാമിലി ബിസിനസാണ്. അതും പത്തും ഇരുപതും തലമുറകള്‍ പിന്നിട്ടവ. ഫാമിലി ബിസിനസിനെപ്പറ്റിയുള്ള പ്രതിച്ഛായ മാറ്റാന്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് പല കാര്യങ്ങളും ചെയ്യുന്നുണ്ട്. അതിന്റെ ഫലങ്ങള്‍ കാണുന്നുമുണ്ട്. നല്ലരീതിയിലുള്ള മാറ്റം സമൂഹത്തില്‍ കുടുംബ ബിസിനസിനെക്കുറിച്ച് ധാരണയില്‍ വന്നിട്ടുണ്ട്.
കുടുംബവ്യവസായങ്ങള്‍ ഉണ്ടാക്കാനും വളര്‍ത്താനും നശിപ്പിക്കാനും കുടുംബക്കാര്‍ മാത്രം മതി. അതിനൊരു എതിരാളി ആവശ്യമില്ല. അതാണ് പലപ്പോഴും ഉണ്ടാകുന്നത്. ഇതൊരു വിരോധാഭാസമാണ്. ചില ഫാമിലി ബിസിനസുകള്‍ തലമുറകളോളം മുന്നോട്ടു പോകും. ചിലത് രണ്ടോ മൂന്നോ തലമുറ കഴിയുമ്പോള്‍ നശിച്ചു പോകും. അതിന്റെ കാരണമെന്തെന്ന് മനസിലാക്കേണ്ടതുണ്ട്.
ഫാമിലിയും എന്നുപറഞ്ഞാലും ബിസിനസ് എന്നു പറഞ്ഞാലും രണ്ടും രണ്ടാണ്. ഫാമിലിയുടെ വിജയവും ബിസിനസിന്റെ വിജയവും വ്യത്യസ്തമാണ്. ബിസിനസിന്റെ വിജയമെന്നത് മത്സരിക്കാനുള്ള കഴിവുണ്ടാകുമ്പോഴാണ്. കുടുംബത്തില്‍ ബന്ധം മുന്നോട്ടു പോകുന്നത് അഡ്ജസ്റ്റ്‌മെന്റ്, പരസ്പര സ്‌നേഹം എന്നിവയിലൂന്നിയാണ്. എന്നാല്‍ ബിസിനസില്‍ അതില്ല. ബിസിനസില്‍ ഉത്തരവാദിത്വവും തീരുമാനവും എടുക്കുന്നയാള്‍ അവര്‍ക്കത് കൊണ്ടുനടക്കാന്‍ കഴിവുണ്ടായിരിക്കണം.
ഫാമിലി ബിസിനസ് എന്നുപറയുന്നത് സോഷ്യലിസവും ക്യാപിറ്റലിസവും ഒന്നിച്ചു പ്രവര്‍ത്തിക്കുന്ന സന്ദര്‍ഭമാണ്. അത് ചലനാത്മകമാണ്. ഒരു വ്യക്തിയുടെ ലൈഫ് സൈക്കിള്‍ പോലെ ബിസിനസിനുമുണ്ട് ഇത്തരം ഘട്ടം. ആ ലൈഫ് സൈക്കിളില്‍ കൂടി വളര്‍ന്നു വരുമ്പോള്‍ ബിസിനസിന് ഒരുപാട് സങ്കീര്‍ണതകളുണ്ട്. തുടക്കത്തില്‍ കുടുംബത്തിലുള്ളവര്‍ ചേര്‍ന്നാണ് ബിസിനസ് തുടങ്ങുന്നതെങ്കിലും പിന്നീട് കുടുംബത്തിന് പുറത്തു നിന്നുള്ളവരും ഇതിന്റെ ഭാഗമാകും.
ആ സന്ദര്‍ഭത്തില്‍ മൂന്നു തരത്തിലുള്ള താല്പര്യക്കാര്‍ ഫാമിലി ബിസിനസില്‍ ഉണ്ടാകും. കുടുംബത്തിലുള്ള ആള്‍ക്കാര്‍ ഉണ്ടാകും. കുടുംബത്തില്‍ നിന്ന് തന്നെ ബിസിനസില്‍ ഇടപെടുന്ന ആള്‍ക്കാര്‍. പിന്നെ ഫാമിലിക്ക് പുറത്തുനിന്നുള്ള ആള്‍ക്കാര്‍. ഈ മൂന്നു തരത്തിലുള്ള ആള്‍ക്കാര്‍ ഒത്തുചേര്‍ന്നാണ് ബിസിനസ് വളര്‍ത്തി കൊണ്ടുവരേണ്ടത്. അതു മനസിലാക്കാനുള്ള കഴിവ് നമുക്കുണ്ടാകണം. ഇതിനെല്ലാം കമ്പനി ലിസ്റ്റ് ചെയ്തത് ആകണമെന്നില്ല. ചിലപ്പോള്‍ പാര്‍ട്ണര്‍ഷിപ്പ് അകാം. ചിലപ്പോള്‍ ഫ്രണ്ട്‌സ് ചേര്‍ന്നതാകും. ഒരു നല്ല ഫാമിലി ബിസിനസ് വളര്‍ന്നു വരുമ്പോള്‍ ഏഴു തരത്തിലുള്ള ഓഹരിയുടമകള്‍ ഉണ്ടാകും.
ചെറുതായി തുടങ്ങിയ വ്യവസായങ്ങള്‍ വളര്‍ന്നുവരുമ്പോള്‍ വലിയ സങ്കീര്‍ണതകളില്‍ കൂടി കടന്നുപോകും. അതു നാം മനസിലാക്കണം. അത് സ്വഭാവികമായി സംഭവിക്കുന്നതാണ്. ആ സങ്കീര്‍ണതകള്‍ ആരും ഉണ്ടാക്കുന്നതല്ല. ഫാമിലി ബിസിനസ് നടത്തുന്നവര്‍ക്ക് ഏറ്റവും പ്രധാനമായി വേണ്ടത് ഫാമിലി ബിസിനസിന്റെ പ്രത്യേകകള്‍, അതെന്താണ് എന്നൊക്കെയുള്ള ധാരണകള്‍ ഉണ്ടാകണം. അങ്ങനെ വരുമ്പോള്‍ മാറ്റത്തിനുവേണ്ടി നമ്മുക്ക് തയാറെടുക്കാം.
പലപ്പോഴും ആ തയാറെടുപ്പ് ഉണ്ടാകുന്നില്ല. അതുകൊണ്ടാണ് രണ്ടോ മൂന്നോ തലമുറകള്‍ ആകുമ്പോള്‍ ഫാമിലി ബിസിനസുകള്‍ സങ്കീര്‍ണത കൂടി നശിച്ചു പോകുന്നത്. ഫാമിലി ബിസിനസിന്റെ വെല്ലുവിളികള്‍ മനസിലാക്കി അതെങ്ങനെ നന്നായി വളര്‍ത്തി കൊണ്ടുവരാമെന്ന് നാം മനസിലാക്കണം.
ഫാമിലിയും ബിസിനസും ചെറുതായിരിക്കുന്ന സമയത്ത് മാനേജ് ചെയ്യുവാന്‍ എളുപ്പമാണ്. ബിസിനസ് വലുതായി വരുമ്പോള്‍ സങ്കീര്‍ണത കൂടും. രണ്ടാമത്തെ തലമുറയിലെത്തുമ്പോള്‍ ആരൊക്കെ ഏതൊക്കെ റോളുകളിലേക്ക് വരണം, ആരൊക്കെ ബിസിനസിനെ മുന്നോട്ടു നയിക്കണം എന്നിങ്ങനെയുള്ള സങ്കീര്‍ണതകള്‍ വര്‍ധിക്കും.
ഇതൊക്കെ മുന്‍കൂട്ടി കണ്ട് തയാറെടുപ്പുകള്‍ ഉണ്ടെങ്കില്‍ ബിസിനസിലെ റെഡ് സോണ്‍ ഒഴിവാക്കാം. ഈ റെഡ്‌സോണ്‍ ഒഴിവാക്കാന്‍ സാധിച്ചില്ലെങ്കില്‍ അതൊരു ഡെഡ്‌ലോക്കിലേക്ക് ഫാമിലി ബിസിനസിനെ എത്തിക്കും. പ്രശ്‌നങ്ങള്‍ വലുതാകും. അതൊരു നൂല്‍ കെട്ടിപ്പിണര്‍ന്ന അവസ്ഥ പോലെയാകും. അതു മാറ്റിയെടുക്കുക പ്രയാസകരമാണ്. അത് പൊട്ടിക്കേണ്ടി വന്നാല്‍ അതുപോലെ ഫാമിലി ബിസിനസും പൊട്ടിപ്പോകും.
ഫാമിലി ബിസിനസില്‍ മൂന്നു വശങ്ങള്‍ പ്രധാനപ്പെട്ടതാണ്. ആദ്യത്തേത് സ്ട്രാറ്റര്‍ജിയാണ്. വ്യവസായം ഏതുതരത്തില്‍, എവിടേക്ക്, എങ്ങനെ, ഏതു സ്പീഡില്‍ പോകണമെന്ന് കൃത്യമായ ധാരണയുണ്ടാകണം. ഇത്തരത്തിലൊരു തീരുമാനമില്ലെങ്കില്‍ ബിസിനസിന് വളര്‍ച്ചയുണ്ടാകില്ല, നിലനില്‍പ്പും.
കുടുംബത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണം. ഇത് നടപ്പിലാക്കാന്‍ നല്ലൊരു ഗവേണന്‍സ് ഉണ്ടാകണം. പരസ്പര ബഹുമാനവും പോളിസിയും പ്രോസസും വേണം. ബിസിനസ് വളര്‍ന്നുവരുമ്പോള്‍ കൂടുതല്‍ പ്രെഫഷണലൈസേഷന്‍ വേണം. ബിസിനസിന് വേണ്ടതരത്തിലുള്ള തീരുമാനങ്ങള്‍ എടുത്ത് നടപ്പിലാക്കണം. കുടുംബത്തില്‍ നിന്ന് വരുന്നവരാണെങ്കിലും അല്ലെങ്കിലും ബിസിനസിലേക്ക് വരുമ്പോള്‍ പ്രെഫഷണലിസം വേണം. ബിസിനസിലേക്ക് വരുമ്പോള്‍ അവിടെ വേണ്ടതെന്താണെന്ന് തിരിച്ചറിഞ്ഞ് ചെയ്യണം. ഇല്ലെങ്കില്‍ ആ ബിസിനസ് തകര്‍ന്നുപോകും.
ഞാന്‍ എനിക്ക് എന്നതിന് പകരം നമ്മുക്ക് എന്ന തരത്തിലേക്ക് മാറണം. ബിസിനസ് വളരുമ്പോള്‍ സമൂഹത്തില്‍ സ്വീകാര്യത കിട്ടും, ബ്രാന്‍ഡ് വളരും, സമ്പത്ത് കൂടും. അത് തലമുറകളിലൂടെ വളര്‍ന്നുവരണമെങ്കില്‍ അതിനുവേണ്ടിയുള്ള സന്നദ്ധതയുണ്ടാകണം.
Read DhanamOnline in English
Subscribe to Dhanam Magazine