Image : Qatar Customs and Canva 
News & Views

ഖത്തറിലേക്ക് പറക്കുമ്പോള്‍ ലഗേജും സമ്മാനങ്ങളും ഇനി പരിധി വിടരുത്

മുന്നറിയിപ്പുമായി ഖത്തര്‍ കസ്റ്റംസ്

Dhanam News Desk

ഖത്തറിലേക്ക് വരുന്നവര്‍ പരിധിയിലധികം ലഗേജുകളും സമ്മാനങ്ങളും കൊണ്ടുവരുന്നതിന് നിയന്ത്രണവുമായി കസ്റ്റംസ് അധികൃതര്‍. 3,000 ഖത്തരി റിയാല്‍ (ഏകദേശം 68,000 രൂപ) വരെ മൂല്യമുള്ള വസ്തുക്കളേ ഖത്തറിലേക്ക് കൊണ്ടുവരാവൂ എന്നാണ് ഖത്തറിന്റെ ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് ഉത്തരവിറക്കിയിട്ടുള്ളത്. വിമാനം, കപ്പല്‍, കര മാര്‍ഗങ്ങളിലൂടെ വരുന്നവര്‍ക്കെല്ലാം പുതിയ ചട്ടം ബാധകമാണ്.

വ്യക്തിപരമായ അളവ് പാലിക്കേണ്ടതിന് പകരം പലരും വാണിജ്യ അളവിലുള്ള സാധനങ്ങള്‍ കൊണ്ടുവരുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് ഉത്തരവ്. യാത്രക്കാര്‍ കൊണ്ടുവരുന്ന സാധനങ്ങളും സമ്മാനങ്ങളും വ്യക്തിപരമായ ഉപയോഗത്തിനുള്ളതാകണമെന്നും അതോറിറ്റിയുടെ ഉത്തരവിലുണ്ട്. നിബന്ധനകള്‍ പാലിക്കാത്തവരില്‍ നിന്ന് കസ്റ്റംസ് നികുതി ഈടാക്കും. വിശദാംശങ്ങള്‍ക്കായി അതോറിറ്റിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാനും യാത്രക്കാരോട് നിര്‍ദേശിച്ചിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT