ഓണ്‍ലൈനായി ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് വെറും 45 പൈസയ്ക്ക് ഇന്‍ഷുറന്‍സ് കവറേജ് Optional Travel Insurance Scheme (OTIS) എന്നപേരില്‍ ലഭ്യമാണെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. വെറും 45 പൈസ മാത്രമാകും ഓരോ യാത്രയിലും ഈ കവറേജിനായി ഈടാക്കുകയെന്നും പാര്‍ലമെന്റില്‍ എഴുതി നല്കിയ മറുപടിയില്‍ മന്ത്രി വ്യക്തമാക്കി.
കണ്‍ഫേം ടിക്കറ്റുള്ള ഓണ്‍ലൈനായി ബുക്ക് ചെയ്തവര്‍ക്ക് മാത്രമാകും ഈ സേവനം. കവറേജ് വേണ്ടെന്നുവയ്ക്കാനുള്ള അവസരവും റെയില്‍വേ ഒരുക്കിയിട്ടുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ഈ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ യാത്രക്കാര്‍ക്ക് എസ്.എം.എസായി ലഭിക്കും.
കവറേജുമായി ബന്ധപ്പെട്ട രേഖകള്‍ ഇന്‍ഷുറന്‍സ് കമ്പനി ഇമെയില്‍ മുഖേന ഉപയോക്താവിന് അയച്ചു നല്കും. ഇമെയ്‌ലായി ലഭിക്കുന്ന ലിങ്കിലൂടെയാണ് ഇന്‍ഷുറന്‍സിന് ആവശ്യമായ വിവരങ്ങള്‍ ഉപയോക്താക്കള്‍ പൂരിപ്പിച്ചു നല്‌കേണ്ടത്. പോളിസി ക്ലെയിം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇന്‍ഷുറന്‍സ് കമ്പനിയും ഉപയോക്താവും നേരിട്ടായിരിക്കും ഇടപാടുകള്‍ നടക്കുകയെന്ന് മന്ത്രി വിശദീകരിച്ചു.
ഒരാള്‍ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ നേരിട്ട് കമ്പനിയുമായിട്ടാണ് ബന്ധപ്പെടേണ്ടത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 333 കേസുകളിലായി 27.22 കോടി രൂപ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഉപയോക്താക്കള്‍ക്ക് നല്കിയതായി മന്ത്രി അശ്വിനി വൈഷ്ണവ് കൂട്ടിച്ചേര്‍ത്തു.
Read DhanamOnline in English
Subscribe to Dhanam Magazine