image:the vintagent/ Harley-Davidson Strap Tank 
News & Views

115 വര്‍ഷം പഴക്കമുള്ള ഹാര്‍ലിക്ക് 7.7 കോടി രൂപ

ലോകത്ത് ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് ലേലം ചെയ്യുന്ന മോട്ടോര്‍ സൈക്കിള്‍ എന്ന റെക്കോര്‍ഡും ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രാപ് ടാങ്ക് സ്വന്തമാക്കി

Dhanam News Desk

ഹാര്‍ലി ഡേവിഡ്‌സണ്‍ 1908ല്‍ പുറത്തിറക്കിയ സ്ട്രാപ് ടാങ്ക് മോട്ടോര്‍ സൈക്കിള്‍ ലേലത്തില്‍ വിറ്റത് റെക്കോര്‍ഡ് തുകയ്ക്ക്. യുഎസിലെ ദി വിന്റേജന്റ് നടത്തിയ ലേലത്തില്‍ ലഭിച്ചത് 9.35 ലക്ഷം ഡോളര്‍(ഏകദേശം7.72 കോടി രൂപ) ആണ്. 1951 മോഡല്‍ വിന്‍സെന്റ് ബ്ലാക്ക് ലൈറ്റിനിംഗിന് ലഭിച്ച 92.9 ലക്ഷം ഡോളറിന്റെ റെക്കോര്‍ഡ് ആണ് മറികടന്നത്.

ജനുവരി 28ന് ആയിരുന്നു ലേലം. ഇന്ധ ടാങ്ക്, ടയറുകള്‍, സീറ്റ് കവര്‍, എന്‍ജിന്‍ ബെല്‍റ്റ് പുള്ളി തുടങ്ങിയവയൊക്കെ 1908ലേത് തന്നെയാണ് എന്നതാണ് വണ്ടിക്ക് റെക്കോര്‍ഡ് തുക ലഭിക്കാന്‍ കാരണം. മുന്‍വശത്തെ കമ്പനിയോട് ചേര്‍ന്നണ് ഇന്ധന ടാങ്കിന്റെ സ്ഥാനം.

1908ല്‍ ഹാര്‍ലി പുറത്തിറക്കിയ 450 ട്രാപ് ടാങ്ക് മോഡലുകളില്‍ 12 എണ്ണം മാത്രമാണ് ഇപ്പോള് അവശേഷിക്കുന്നത്. സൈക്കിള്‍ പെഡലുകളോട് കൂടിയ മോപ്പഡാണ് സ്ട്രാപ് ടാങ്ക്. 2015ല്‍ നടന്ന ഒരു ലേലത്തില്‍ 1907 മോഡല്‍ സ്ട്രാപ് ടാങ്കിന് 71.5 ലക്ഷം ഡോളര്‍ ലഭിച്ചിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT