റിലയന്‍സ് ഇന്‍ഡസ്ട്രീസ് സാരഥി മുകേഷ് അംബാനി 2021 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയില്‍ നിന്ന് ശമ്പളമായി ഒരു രൂപ പോലും എടുത്തിട്ടില്ല! കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് മുകേഷ് അംബാനി ശമ്പളം വേണ്ടെന്ന് വെച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ശമ്പളം വാങ്ങിയില്ലെങ്കിലും ഏഷ്യയിലെ ഈ അതിസമ്പന്നന്റെ ആസ്തി കോവിഡ് കാലത്ത് കുത്തനെ കൂടി. കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണ്‍ കാലത്ത് മണിക്കൂറില്‍ 90 കോടി രൂപ എന്ന കണക്കിലാണ് മുകേഷ് അംബാനിയുടെ ആസ്തി വര്‍ധിച്ചതെന്ന് ഹുറൂണ്‍ ലിസ്റ്റ് വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം ശമ്പളമെടുത്തില്ലെങ്കിലും റിലയന്‍സ് ഇന്‍ഡ്‌സട്രീസ് ഓഹരി വില കുതിച്ചുയരുന്നതു മൂലം മുകേഷ് അംബാനിയുടെ സമ്പത്തും വര്‍ധിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ മുകേഷ് അംബാനിയുടെ സമ്പത്തില്‍ 6.2 ബില്യണ്‍ ഡോളര്‍ വര്‍ധനയുണ്ടായെന്ന് ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചിക പറയുന്നു.
2020 സാമ്പത്തിക വര്‍ഷത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്നുള്ള തന്റെ വേതനം 20 വര്‍ഷത്തേക്ക് പ്രതിവര്‍ഷം 15 കോടി രൂപ എന്ന പരിധിയും മുകേഷ് അംബാനി നിശ്ചയിച്ചിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine