സംസ്ഥാനത്തെ നദികളില്‍ നിന്ന് വീണ്ടും മണല്‍വാരാനുള്ള നീക്കങ്ങള്‍ ഊര്‍ജിതമായിരിക്കുകയാണ്. വര്‍ഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന മണല്‍വാരല്‍ പുനരാരംഭിച്ചാല്‍ അത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സംസ്ഥാനത്തിന് അധികവരുമാനം ലഭിക്കുന്നതിനും വഴിയൊരുക്കും.
നദികളിലെ മണല്‍വാരല്‍ വീണ്ടും സജീവമാകുന്നതോടെ പതിനായിരക്കണക്കിന് പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ ലഭിക്കാന്‍ ഇത് വഴിയൊരുക്കും. മണല്‍ ലഭിക്കാതായതോടെ എം-സാന്‍ഡിനെ ആശ്രയിക്കേണ്ട അവസ്ഥയിലായിരുന്നു നിര്‍മാണ മേഖല. വലിയ വിലകൊടുത്ത് പുഴമണലിനേക്കാള്‍ ഗുണമേന്മ കുറഞ്ഞ എം-സാന്‍ഡിനെ ആശ്രയിക്കുന്നത് ഭവനനിര്‍മാണം ഉള്‍പ്പെടെ കൂടുതല്‍ ചെലവേറിയതാക്കിയിരുന്നു.
നദികളിലെ മണല്‍വാരല്‍ വീണ്ടും സജീവമാകുന്നതോടെ പതിനായിരക്കണക്കിന് പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ ലഭിക്കാന്‍ ഇത് വഴിയൊരുക്കും. മണല്‍ ലഭിക്കാതായതോടെ എം-സാന്‍ഡിനെ ആശ്രയിക്കേണ്ട അവസ്ഥയിലായിരുന്നു നിര്‍മാണ മേഖല. വലിയ വിലകൊടുത്ത് പുഴമണലിനേക്കാള്‍ ഗുണമേന്മ കുറഞ്ഞ എം-സാന്‍ഡിനെ ആശ്രയിക്കുന്നത് ഭവനനിര്‍മാണം ഉള്‍പ്പെടെ കൂടുതല്‍ ചെലവേറിയതാക്കിയിരുന്നു.
കേരളത്തിലെ നിര്‍മാണ മേഖലയിലെ പ്രധാന പ്രതിസന്ധികളിലൊന്നാണ് മണലിന്റെ ലഭ്യതക്കുറവ്. വലിയ തോതില്‍ പുഴമണല്‍ വിപണിയിലെത്തിയാല്‍ നിര്‍മാണ ചെലവില്‍ കുറവ് വരുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. പുഴമണല്‍ നിരോധിച്ചതോടെ നിര്‍മാണ മേഖല പൂര്‍ണമായും എം-സാന്‍ഡ്, പി-സാന്‍ഡ് എന്നിവയെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരായി. പ്ലാസ്റ്ററിംഗ് ജോലികള്‍ക്കും ഫിനിഷിംഗിനും ഇന്നും പുഴമണലിനോളം മികച്ച മറ്റൊരു ഓപ്ഷന്‍ ഇല്ലെന്നാണ് ബില്‍ഡേഴ്‌സ് പറയുന്നത്. ഗുണമേന്മയിലും പുഴമണല്‍ തന്നെയാണ് മുന്നില്‍.
നിലവിലെ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ സംസ്ഥാന സര്‍ക്കാരിന് 1,500 കോടി വരുമാനം എന്നത് ചെറിയ തുകയല്ല. നികുതി വര്‍ധിപ്പിക്കാതെ ലഭിക്കുന്ന അധിക വരുമാന സ്രോതസായി ഇത് മാറും. പ്രത്യേകിച്ച് ധവളപത്രം പുറത്തുവന്നതോടെ സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച ചര്‍ച്ചകള്‍ ശക്തമായ സാഹചര്യത്തില്‍ ഈ വരുമാനം സര്‍ക്കാരിന് സാമ്പത്തികമായി ആശ്വാസം നല്കും.
നദികളില്‍ നിന്ന് നിയന്ത്രിത തോതില്‍ മണല്‍വാരാനുള്ള സര്‍ക്കാര്‍ നീക്കം സ്വാഗതാര്‍ഹമാണ്. മുന്‍കാലങ്ങളില്‍ സംഭവിച്ച പോലെ മണല്‍ക്കടത്തിലേക്ക് ഈ അനുമതികള്‍ പോകാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം. ഡിജിറ്റല്‍ പാസ് ഏര്‍പ്പെടുത്തിയാല്‍ അനധികൃത മണല്‍ക്കടത്ത് ഒരുപരിധി വരെ തടയാന്‍ സാധിക്കും. പരിസ്ഥിതിയെ ഹനിക്കാത്ത രീതിയില്‍ മണല്‍വാരല്‍ വിജയകരമായി നടപ്പിലാക്കാന്‍ സര്‍ക്കാരിന്റെ കൃത്യമായ ഇടപെടല്‍ ഉണ്ടാകണം. ഉചിതമായ മുന്നൊരുക്കങ്ങളോടെ മണല്‍വാരല്‍ നടപ്പിലാക്കിയാല്‍ സര്‍ക്കാരിന് നല്ലൊരു വരുമാന മാര്‍ഗമായി ഇതു മാറും.മേരി ജോര്‍ജ്, സാമ്പത്തിക വിദഗ്ധ
മണല്‍ ഖനനം, സംഭരണം, ഗതാഗതം, വിതരണ ശൃംഖല എന്നിവയുമായി ബന്ധപ്പെട്ട മേഖലകളില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടാന്‍ സാധ്യതയുണ്ട്. ലോറി ഓപ്പറേറ്റര്‍മാര്‍, ലോഡിംഗ് തുടങ്ങിയ രംഗങ്ങളിലും തൊഴില്‍ വര്‍ധിക്കും. ഒരുകാലത്ത് കേരളത്തില്‍ 25,000ത്തോളം പേര്‍ നേരിട്ട് ജോലി ചെയ്തിരുന്ന മേഖലയായിരുന്നു മണല്‍വാരല്‍.
സി.എസ്.ഐ.ആര്‍-എന്‍.ഐ.ഐ.എസ്.ടി തയാറാക്കിയ ജില്ലാതല സാന്‍ഡ് ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്തെ 8 ജില്ലകളിലെ 17 നദികളില്‍ നിന്നായി ഏകദേശം ഒന്നേമുക്കാല്‍ കോടി ടണ്‍ മണല്‍ വാരാനാകുമെന്നാണ് കണക്കാക്കുന്നത്. ഭാരതപ്പുഴ, ചാലിയാര്‍, കടലുണ്ടി, പെരിയാര്‍ തുടങ്ങിയ നദികളിലാണ് ഏറ്റവും കൂടുതല്‍ മണല്‍ നിക്ഷേപമുള്ളത്.
കേന്ദ്ര പരിസ്ഥിതിവനം മന്ത്രാലയത്തിന്റെ മണല്‍ ഖനന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരിക്കും മണല്‍വാരല്‍. ജില്ലാ കളക്ടര്‍മാര്‍ അധ്യക്ഷന്മാരായ സമിതികള്‍ക്കായിരിക്കും പൂര്‍ണ മേല്‍നോട്ടം. ഡിജിറ്റല്‍ പാസുകളും കര്‍ശനമായ പരിശോധനകളും വഴി കള്ളക്കടത്തും അമിത ചൂഷണവും തടയാന്‍ ടെക്‌നോളജിയെ കൂട്ടുപിടിക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine