News & Views

സെബി ബ്രോക്കർമാർ, ധനകാര്യ സ്ഥാപനങ്ങളുടെ പരിശോധന ശക്തമാക്കുന്നു

സ്റ്റോക് ബ്രോക്കർമാരുടെ പരിശോധനകൾ 39 % ഉയർന്നു, പോർട്ട്ഫോളിയോ മാനേജർ മാരും നിരീക്ഷണത്തിൽ

Dhanam News Desk

ഓഹരി -ഉൽപ്പന്ന അവധി വ്യാപാര വിപണി നിയന്ത്രിക്കുന്ന സെക്യൂരിറ്റീസ് ആൻഡ് എക്സ് ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ഓഹരി ബ്രോക്കര്മാരെയും, പോർട്ട് ഫോളിയോ മാനേജർ മാരെയും കൂടുതൽ ശ്രദ്ധയോടെ നിരീക്ഷിക്കുന്നു.

2021 -22 ൽ 931 സ്റ്റോക്ക് ബ്രൊകിങ്‌ കമ്പനികളുടെ കണക്കുകളാണ് സെബി പരിശോധിച്ചത്-മുൻ വർഷത്തെ അപേക്ഷിച്ച് 39 % വർധനവ്. 21 വിദേശ വെഞ്ചർ കാപിറ്റൽ നിക്ഷേപകരുടെ പ്രവർത്തനവും പരിശോധിക്കപെട്ടു.

12 പോർട്ട് ഫോളിയോ മാനേജർ മാർ,13 ആൾട്ടർനേറ്റ് ഇൻവെസ്റ്റ് മെൻറ്റ് ഫണ്ടസ് എന്നിവരുടെ രേഖകളും സെബി പരിശോദിച്ചു. മുൻ വർഷങ്ങളിൽ ഈ രണ്ടു വിഭാഗങ്ങളിലും 3 എണ്ണം വീതമാണ് നിരീക്ഷിക്കപ്പെട്ടത്.

നിർമിത ബുദ്ധിയും, മെഷീൻ ലേർണിംഗ് എന്നി നൂതന സാങ്കേതിക വിദ്യകളുടെ സഹായവും ഉപയോഗപ്പെടുത്തുന്നുണ്ട്. ക്രമക്കേടുകൾ കണ്ടെത്താൻ സെബിയിലെ വിപണി നിരീക്ഷണ സംഘം പുതിയ കംപ്യുട്ടർ അൽഗോരിതം വികസിപ്പിച്ചിട്ടുണ്ട്.

എൻ എസ് ഇ, ബി എസ് ഇ, എം സി എക്സ്, എൻ സി ഡെക്സ് (NCDEX) എന്നിവിടങ്ങളിൽ നേരിട്ടുള്ള പരിശോധനകൾ മുൻ വർഷം വർധിപ്പിച്ചതായി സെബി അറിയിച്ചു.

നടപ്പ് സാമ്പത്തിക വർഷം 92 ബ്രോക്കിങ് സ്ഥാപനങ്ങൾ, 51 ഡെപ്പോസിറ്ററി പാർട്ടിസിപ്പന്റ്സ് (ഡി പി) നാലു ക്ലിയറിംഗ് മെമ്പർ മാരിലും പരിശോധനകൾ നടന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT