News & Views

സംസ്ഥാനങ്ങള്‍ക്ക് 11 കോടി വാക്‌സിന്‍ നല്‍കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുക അത്ര എളുപ്പമല്ലെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സാരഥി അദര്‍ പൂനവാല

Dhanam News Desk

അടുത്ത ഏതാനും മാസത്തിനുള്ളില്‍ വിവിധ സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും 11 കോടി ഡോസ് കോവിഡ് 19 വാക്‌സിന്‍ ലഭ്യമാക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. കേന്ദ്ര സര്‍ക്കാരിന് നല്‍കുന്ന 11 കോടി ഡോസിന് പുറമേയാണിത്.

കമ്പനിക്ക് 26 കോടി ഡോസ് വാക്‌സിന്റെ ഓര്‍ഡറാണ് ലഭിച്ചിരുന്നതെന്ന് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ അദര്‍ പുൂനവാല പറയുന്നു. അതില്‍ 15 കോടിയിലേറെ നല്‍കി കഴിഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ 11 കോടി ഡോസിന്റെ പണം 1732.5 കോടി രൂപ കമ്പനിക്ക് മുന്‍കൂറായി നല്‍കി കഴിഞ്ഞു.

വാക്‌സിന്‍ ലഭ്യതയുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ നിന്ന് ഭീഷണിയുയരുന്നതായി ആരോപിച്ച് അദര്‍ പൂനവാല താമസം ലണ്ടനിലേക്ക് മാറ്റിയിരുന്നു. ഇതോടൊപ്പം ബ്രിട്ടനിലേക്ക് കൂടി നിര്‍മാണം വ്യാപിപ്പിക്കുന്നതായും അറിയിച്ചിരുന്നു.

താരതമ്യേന ചെറിയ ജനസംഖ്യയുള്ള രാജ്യങ്ങള്‍ പോലും വാക്‌സിന്‍ ഉല്‍പ്പാദനത്തില്‍ പാടുപെടുമ്പോള്‍ ഇന്ത്യ പോലൊരു രാജ്യത്ത് മുഴുവനാളുകള്‍ക്കും വാ്‌സിന്‍ ലഭ്യമാക്കുകയെന്നത് വലിയ വെല്ലുവിളിയാണെന്ന് അദ്ദേഹം പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT