പ്രതീകാത്മക ചിത്രം 
News & Views

കടയില്‍ മൊബൈല്‍ നമ്പര്‍ കൊടുക്കേണ്ട ആവശ്യമില്ല

സാധനങ്ങള്‍ വാങ്ങി ബില്ലടയ്ക്കാനെത്തുമ്പോള്‍ പല വ്യാപാര സ്ഥാപനങ്ങളും മൊബൈല്‍ നമ്പര്‍ ആവശ്യപ്പെടാറുണ്ട്

Dhanam News Desk

ചില പ്രത്യേക സേവനങ്ങള്‍ നല്‍കുന്നതിനല്ലാതെ ഒരു വ്യാപാര സ്ഥാപനവും ഉപഭോക്താവിന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കാന്‍ പാടില്ലെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രാലയം വ്യക്തമാക്കി.

കൃത്യമായി പാലിക്കുന്നില്ല

സാധനങ്ങള്‍ വാങ്ങി ബില്ലടയ്ക്കാനെത്തുമ്പോള്‍ പല വ്യാപാര സ്ഥാപനങ്ങളും മൊബൈല്‍ നമ്പര്‍ ആവശ്യപ്പെടാറുണ്ട്. ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ഇത്തരം സ്ഥാപനങ്ങള്‍ ആവശ്യപ്പെടരുതെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശമുണ്ട്. എന്നാല്‍ ഈ നിര്‍ദേശം കൃത്യമായി പാലിക്കാത്തതിന്റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രാലയത്തിന്റെ വിശദീകരണം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT