ഇന്ത്യയിലെ ചരക്കുഗതാഗതത്തില്‍ ഓണ്‍ലൈന്‍ സേവനവുമായി മലയാളി കമ്പനി. രാജ്യത്തെ ട്രക്ക് ഓപ്പറേറ്റര്‍മാരുമായി സഹകരിച്ചുള്ള സിബി ലോജിസ്റ്റിക്‌സ് ഓണ്‍ലൈന്‍ എസ്9 കസ്റ്റമര്‍ ആപ്പിന്റെ ദേശീയ പ്രവര്‍ത്തനോദ്ഘാടനം കൊച്ചിയില്‍ നടന്നു. മൂന്നുവര്‍ഷം കൊണ്ട് 10,000 ട്രക്കുകളെ ഈ പ്ലാറ്റ്ഫോമിന്റെ ഭാഗമാക്കാന്‍ സാധിച്ചുവെന്ന് മാനേജിംഗ് ഡയറക്ടര്‍ സിബി എം. ലൂക്കോസ് പറഞ്ഞു.
ഉപഭോക്താക്കള്‍, ട്രക്ക് ഉടമകള്‍, ഡ്രൈവര്‍മാര്‍ എന്നിവരെ ഒരേ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ എത്തിച്ച് ചരക്കുഗതാഗത സൗകര്യം ഏറ്റവും വേഗത്തിലും സുതാര്യവുമാകുന്നതാണ് എസ്9 ഡിജിറ്റല്‍ ആപ്. കൃത്യസമയത്ത് ഡെലിവറി, ട്രാക്കിംഗ്, ലളിതമായ പേയ്മെന്റ് സൗകര്യം എന്നിവ ആപിനുണ്ട്. മികച്ച ഉപഭോക്ത സേവനത്തിനായി വിശ്വസ്തരായ ചരക്കുലോറി ശൃംഖല തയാറാക്കിയിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കി.
റിയല്‍ ടൈം ബുക്കിംഗ്, അഡ്വാന്‍സ്ഡ് ട്രാക്കിംഗ് സംവിധാനം എന്നിവയെല്ലാം ഉപയോക്താക്കള്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഒരു പോലെ ഗുണകരമാണ്. നിര്‍മ്മിത ബുദ്ധിയിലൂടെ അത്യാധുനിക സാങ്കേതികവിദ്യയില്‍ വികസിച്ച എസ്9 ലോജിസ്റ്റിക് ആപ് പ്ലേസ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമാണ്.
കേരളത്തില്‍ നിന്നും പ്രവര്‍ത്തനം തുടങ്ങുന്ന ആപ് ഉടന്‍ തന്നെ രാജ്യത്തുടനീളം വ്യാപിപ്പിക്കും. ഇപ്പോള്‍ 10 സംസ്ഥാനങ്ങളില്‍ ഓഫീസ് പ്രവര്‍ത്തനമുണ്ട്. പ്രധാനമായും ബിടുബി രംഗത്താണ് സിബി ലോജിസ്റ്റിക്കസ് പ്രവര്‍ത്തനം. 20 ലേറെ പ്രമുഖ കമ്പനികളുമായി ലോജിസ്റ്റിക്സ് പങ്കാളിത്തമുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine