Image : Canva 
News & Views

സിംഗപ്പൂരില്‍ തൊഴിലെടുക്കാന്‍ ആളില്ല! വിദേശികളെ കടന്നുവരൂവെന്ന് സര്‍ക്കാര്‍

സിംഗപ്പൂരില്‍ ജനനനിരക്ക് കുറയുന്നു

Dhanam News Desk

രാജ്യത്ത് ജനനനിരക്ക് കുറയുന്നത് തുടരുന്നതിനാല്‍ തൊഴിലാളി ക്ഷാമം നേരിട്ട് സിംഗപ്പൂര്‍. ഇതോടെ വിദേശ തൊഴിലാളികളെ ആകര്‍ഷിക്കാനുള്ള വഴികള്‍ തേടുകയാണ് സര്‍ക്കാര്‍. തൊഴില്‍ ക്ഷാമം നേരിടുന്നതിനാല്‍ വിദേശ തൊഴിലാളികള്‍ക്കായി വളര്‍ന്നുവരുന്ന മേഖലകള്‍ തുറന്ന് നില്‍ക്കണമെന്ന് സിംഗപ്പൂര്‍ ഉപപ്രധാനമന്ത്രി ലോറന്‍സ് വോംഗ് പറഞ്ഞു.

സിംഗപ്പൂരിന്റെ മൊത്തം ഫെര്‍ട്ടിലിറ്റി നിരക്ക് 2023ല്‍ 0.97 ശതമാനമായി കുറഞ്ഞു. ഇത് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായതിനാലാണ് സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്തുന്നതിനുള്ള ബദല്‍ സ്രോതസ്സുകള്‍ പരിഗണിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. നിലവില്‍ വിദേശ തൊഴിലാളികളില്‍ മൂന്നില്‍ രണ്ട് ഭാഗവും വര്‍ക്ക് പെര്‍മിറ്റ് ഉടമകളാണെന്നും അവരുടെ സംഭാവനയെ  അംഗീകരിക്കുന്നതായും ലോറന്‍സ് വോംഗ് പറഞ്ഞു.

രണ്ടു ദശാബ്ദങ്ങള്‍ക്കിപ്പുറം നാലിരട്ടിയാണ് രാജ്യത്തിന്റെ ചെലവ്. വികസനത്തിനുള്ള വിവിധ പദ്ധതികള്‍ക്കായി 131.4 ബില്യണ്‍ സിംഗപ്പൂര്‍ ഡോളറാണ് ചെലവ് ഇനത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സിംഗപ്പൂര്‍ ജനതയ്ക്ക് മികച്ച ഭാവി ഉറപ്പാക്കുന്നതിന് സുസ്ഥിരമായ വളര്‍ച്ച നിര്‍ണായകമാണെന്ന് അദ്ദേഹം പറഞ്ഞു. സുസ്ഥിര വികസനം, അടിസ്ഥാന സൗകര്യ പദ്ധിതകള്‍ തുടങ്ങിയവയിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT