രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ നേരിയ കുറവ്. കോവിഡ് പ്രതിദിന കേസുകള്‍ തുടര്‍ച്ചയായി നാലു ദിവസങ്ങളില്‍ നാല് ലക്ഷം കടന്നതിന് പിന്നാലെ ഇന്നലെ 3,66,161 ആയി കുറഞ്ഞു. ഇതോടെ രാജ്യത്ത് 2,26,62,575 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
അതേസമയം കോവിഡിനെ തുടര്‍ന്ന് രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 2,46,116 ആയി. 24 മണിക്കൂറിനിടെ 3,754 പേര്‍ക്കാണ് രാജ്യത്ത് കോവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്.
നിലവില്‍ 37,45,237 പേരാണ് ചികിത്സയിലുള്ളത്. ആകെ രോഗബാധിതരുടെ 16.53 ശതമാനമാണിത്. ഇതുവരെ രോഗമുക്തി നേടിയത് 82.39 പേരാണ്. രാജ്യത്തെ മരണ നിരക്ക് 1.09 ശതമാനമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine