Image courtesy: Canva
News & Views

കണ്ടന്റ് ക്രിയേറ്റേഴ്‌സിന് അർഹമായ പണം നൽകണം; സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് കേന്ദ്രമന്ത്രിയുടെ മുന്നറിയിപ്പ്

ക്രിയേറ്റർമാർക്ക് അവരുടെ അധ്വാനത്തിന് കൃത്യമായ പ്രതിഫലം നൽകിയില്ലെങ്കിൽ കല, സാഹിത്യം, ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയുടെ വളർച്ച മുരടിക്കും

Dhanam News Desk

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കണ്ടന്റ് ക്രിയേറ്റേഴ്സിന് ന്യായമായ വരുമാനം പങ്കിടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ഐ.ടി, കമ്മ്യൂണിക്കേഷൻസ് മന്ത്രി അശ്വിനി വൈഷ്ണവ്. വലിയ വാർത്താ സ്ഥാപനങ്ങൾ മുതൽ വിദൂര ഗ്രാമങ്ങളിലെ സ്വതന്ത്ര ക്രിയേറ്റർമാർ വരെ ഈ നീതിയുക്തമായ വരുമാന വിതരണത്തിന് അർഹരാണെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. മാധ്യമപ്രവർത്തകർ, ഇന്‍ഫ്ലുവന്‍സേഴ്സ് (influencers), അധ്യാപകർ, ഗവേഷകർ എന്നിവരുടെ ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിയമപരമായ നടപടികള്‍

ക്രിയേറ്റർമാർക്ക് അവരുടെ അധ്വാനത്തിന് കൃത്യമായ പ്രതിഫലം നൽകിയില്ലെങ്കിൽ കല, സാഹിത്യം, ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയുടെ വളർച്ച മുരടിക്കും. വരുമാന വിതരണ നയങ്ങളിൽ കമ്പനികൾ സ്വമേധയാ മാറ്റം വരുത്തണമെന്നും അല്ലാത്തപക്ഷം മറ്റ് പല രാജ്യങ്ങളും കാണിച്ചുതന്നതുപോലെ നിയമപരമായ നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്നും കേന്ദ്രമന്ത്രി മുന്നറിയിപ്പ് നല്‍കി.

സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തകളും (disinformation) ഡീപ്ഫേക്കുകളും (deepfakes) സമൂഹത്തിന് വലിയ ഭീഷണിയാണ്. ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്സ് അസോസിയേഷൻ (DNPA) കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം സാങ്കേതിക വിദ്യകൾ വഴി നിർമ്മിക്കപ്പെടുന്ന വ്യാജ ഉള്ളടക്കങ്ങൾ സ്ഥാപനങ്ങളിലുള്ള പൊതുജന വിശ്വാസം തകർക്കുന്നു. അതിനാൽ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ വരുന്ന ഇത്തരം ഉള്ളടക്കങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ സോഷ്യൽ മീഡിയ കമ്പനികൾ തയാറാകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

Union Minister Ashwini Vaishnaw urges social media platforms to ensure fair revenue sharing for content creators and take responsibility against disinformation and deepfakes.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT