export Canva
News & Views

എന്തിന് യുഎസിനെ ആശ്രയിക്കണം? യൂറോപ്പില്‍ ഇന്ത്യന്‍ കുതിപ്പ്; പ്ലാന്‍ ബിയില്‍ കയറ്റുമതിക്ക് നല്ലകാലം

ഇക്കഴിഞ്ഞ മാസങ്ങളില്‍ സ്‌പെയിന്‍ ആണ് ഇന്ത്യന്‍ കയറ്റുമതിയില്‍ വലിയ വര്‍ധനയുണ്ടായ രാജ്യം

Dhanam News Desk

യുഎസിലേക്കുള്ള കയറ്റുമതിക്ക് ഡൊണള്‍ഡ് ട്രംപിന്റെ തീരുവ പ്രതിസന്ധി വന്നെങ്കിലും മറ്റ് വിപണികളില്‍ ഇന്ത്യ മികച്ച പ്രകടനം നടത്തുന്നതായി കണക്കുകള്‍. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയില്‍ വലിയ നേട്ടമുണ്ടാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. സ്‌പെയിന്‍, ജര്‍മനി, ബെല്‍ജിയം, പോളണ്ട് എന്നീ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയില്‍ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു.

ഇക്കഴിഞ്ഞ മാസങ്ങളില്‍ സ്‌പെയിന്‍ ആണ് ഇന്ത്യന്‍ കയറ്റുമതിയില്‍ വലിയ വര്‍ധനയുണ്ടായ രാജ്യം. ഏപ്രില്‍-നവംബര്‍ കാലയളവില്‍ സ്‌പെയിനിലേക്കുള്ള കയറ്റുമതിയില്‍ 56 ശതമാനം ആണ് വര്‍ധന. മൂന്ന് ബില്യണ്‍ ഡോളറില്‍ നിന്ന് കയറ്റുമതി 4.7 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.

യൂറോപ്യന്‍ വിഹിതം കൂടുന്നു

ഇന്ത്യയുടെ ആകെ കയറ്റുമതിയില്‍ സ്‌പെയിനിന്റെ സംഭാവന 2.4 ശതമാനമാണ്. 0.5 ശതമാനം വര്‍ധന നേടാന്‍ ഇക്കാലയളവില്‍ സാധിച്ചു.

സമാനമായ രീതിയില്‍ ജര്‍മനിയിലേക്കുള്ള കയറ്റുമതിയും 9.3 ശതമാനം വര്‍ധന രേഖപ്പെടുത്തി. 6.8 ബില്യണ്‍ ഡോളറില്‍ നിന്ന് 7.5 ബില്യണ്‍ ഡോളറിലേക്കാണ് എട്ടു മാസത്തിനിടെ കയറ്റുമതി ഉയര്‍ന്നത്. ഇന്ത്യയുടെ കയറ്റുമതിയുടെ 2.6 ശതമാനമാണ് ജര്‍മനിയിലേക്കുള്ളത്.

ബെല്‍ജിയത്തിലേക്കുള്ള കയറ്റുമതി 4.4 ബില്യണ്‍ ഡോളറായപ്പോള്‍ പോളണ്ടിലേക്ക് വിമാനം കയറിയത് 1.82 ബില്യണ്‍ ഡോളറിന്റെ സാധനങ്ങളാണ്. വര്‍ധന 7.6 ശതമാനം.

ഏതെങ്കിലും ഒരു രാജ്യത്തെ മാത്രം ആശ്രയിച്ച് മുന്നോട്ടു പോകുന്നത് ഇന്ത്യന്‍ കയറ്റുമതി രംഗത്തിന് ദോഷം ചെയ്യുമെന്ന് യുഎസ് തീരുവ വര്‍ധനയോടെ കേന്ദ്രസര്‍ക്കാര്‍ മനസിലാക്കിയിരുന്നു. വിപണി വ്യത്യസ്ത മേഖലകളിലേക്ക് വികസിപ്പിക്കാന്‍ പ്രതിസന്ധി കാലഘട്ടം രാജ്യത്തെ സഹായിച്ചു.

India sees export surge to Europe amid U.S. tariff tensions, with Spain, Germany, and Belgium leading growth

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT