മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ട്രെയിന്‍ യാത്രാ നിരക്കില്‍ ഇളവ് അനുവദിക്കണമെന്ന ആവശ്യത്തിന് പച്ചക്കൊടി കാട്ടാതെ റെയില്‍വെ മന്ത്രി. സ്ലീപ്പര്‍, തേര്‍ഡ് എസി ക്ലാസുകളില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് നിരക്കുകളില്‍ ഇളവ് അനുവദിക്കാമെന്ന് പാർലമെൻ്റ് റെയില്‍വെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ശുപാര്‍ശ ലഭിച്ചതായി റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് രാജ്യസഭയില്‍ വ്യക്തമാക്കി. എന്നാല്‍ ഇത് അംഗീകരിക്കുന്നത് സംബന്ധിച്ച് ഉറപ്പൊന്നും നല്‍കിയില്ല. ഇളവുകള്‍ സംബന്ധിച്ച സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ശുപാര്‍ശയെ കുറിച്ച് രാജ്യസഭയില്‍ ചില അംഗങ്ങള്‍ ചോദ്യം ഉന്നയിക്കുകയായിരുന്നു.
എല്ലാ യാത്രക്കാര്‍ക്കും റെയില്‍വെ 45 ശതമാനം സബ്‌സിഡി നിരക്കിലാണ് ടിക്കറ്റ് നല്‍കി വരുന്നതെന്നാണ് റെയില്‍വെ മന്ത്രി മറുപടിയില്‍ വിശദീകരിച്ചത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ടിക്കറ്റുകളിലുള്ള സബ്‌സിഡിയായി 60,466 കോടി രൂപ റെയില്‍വെ നല്‍കിയതായും മന്ത്രി ചൂണ്ടിക്കാട്ടി. നൂറ് രൂപയുടെ സേവനം ഒരു യാത്രക്കാരന് റെയില്‍വെ ഒരുക്കുമ്പോള്‍ 55 രൂപയാണ് ടിക്കറ്റ് ഇനത്തില്‍ ഈടാക്കുന്നത്. ഈ സബ്‌സിഡി എല്ലാ യാത്രക്കാര്‍ക്കും ലഭ്യമാക്കുന്നുണ്ട്. ഇതിന് പുറമെ നാല് വിഭാഗം ഭിന്നശേഷിക്കാര്‍, 11 വിഭാഗങ്ങളിലെ രോഗികള്‍, എട്ടു വിഭാഗം വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കും പ്രത്യേക ഇളവുകള്‍ നല്‍കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Read DhanamOnline in English
Subscribe to Dhanam Magazine