News & Views

വേനല്‍മഴ ആശ്വാസമായി, സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തില്‍ കുറവ്

മേയ് 15 വരെ ഉപഭോഗം ഉയര്‍ന്നുനില്‍ക്കുമെന്നാണ് കെ.എസ്.ഇ.ബി.യുടെ വിലയിരുത്തല്‍.

Dhanam News Desk

സംസ്ഥാനത്ത് കഴിഞ്ഞയാഴ്ച കുതിച്ചുയര്‍ന്ന വൈദ്യുത ഉപഭോഗത്തിന് ഇന്നലെ (ഏപ്രില്‍ 19, ഞായര്‍) കുറവ്. കേരളത്തില്‍ പരക്കെ പെയ്ത കനത്ത മഴയാണ് ഉപഭോഗം കുറയാന്‍ ഇടയാക്കിയത്. ഞായറാഴ്ച ഓഫീസ് അവധിയായതും വൈദ്യുതി ഉപയോഗം ഉയരാതിരിക്കാന്‍ കാരണമായി.

ഇന്നലത്തെ കേരളത്തിന്റെ വൈദ്യുതി ഉപഭോഗം 106.03 ദശലക്ഷം യൂണിറ്റാണ്. ഇന്നലെ കനത്ത മഴ പെയ്തശേഷം വൈദ്യുതി ആവശ്യകതയില്‍ കുറവുണ്ടായി. 5,600 യൂണിറ്റായിരുന്നു ഇന്നലത്തെ ആവശ്യകത.

19.55 ദശലക്ഷം യൂണിറ്റ് ജലവൈദ്യുത പദ്ധതികളില്‍ നിന്നും 84.37 ദശലക്ഷം യൂണിറ്റ് പുറത്തുനിന്നും വാങ്ങി. ശനിയാഴ്ച 117.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്തെ ഉപഭോഗം.

വേനല്‍മഴ സജീവമായാല്‍ നേട്ടം

വേനല്‍മഴ കനത്താല്‍ വൈദ്യുതി ഉപഭോഗം ക്രമാതീതമായി കുറയുമെന്നാണ് കെഎസ്ഇബിയുടെ കണക്കുകൂട്ടല്‍. നിലവില്‍ കനത്ത ചൂടാണ് കേരളത്തിലുടനീളം. എസികളും ഫാനും കൂടുതലായി ഉപയോഗിക്കുന്നതാണ് ഉപഭോഗം ഉയര്‍ന്നുനില്‍ക്കാന്‍ കാരണം.

വൈദ്യുതി ഉപഭോഗം കൂടിയ സാഹചര്യത്തില്‍ വൈദ്യുതിലഭ്യത ഉറപ്പാക്കാന്‍ യൂണിറ്റിന് പത്ത് രൂപവരെ വിലയുള്ള വൈദ്യുതി വാങ്ങാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി. റെഗുലേറ്ററി കമ്മിഷനെ സമീപിച്ചിട്ടുണ്ട്. മേയ് 15 വരെ ഉപഭോഗം ഉയര്‍ന്നുനില്‍ക്കുമെന്നാണ് കെ.എസ്.ഇ.ബി.യുടെ വിലയിരുത്തല്‍.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT