svitzer
News & Views

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ നിര്‍മിക്കും ന്യൂജെന്‍ ഇലക്ട്രിക് ടഗ് ബോട്ടുകള്‍! 500 കോടിയുടെ കരാര്‍, ഓഹരി ഇടിവില്‍

നാല് പുതുതലമുറ ടഗ് ബോട്ടുകളാണ് നിര്‍മിക്കുന്നത്. 100 കോടി രൂപയാണ് ഒരു ബോട്ടിന് ചെലവാകുന്നത്

Dhanam News Desk

ഡെന്മാര്‍ക്ക് കമ്പനിക്ക് വേണ്ടി ഇലക്ട്രിക് ട്രാന്‍സ്‌വേഴ്‌സ് ടഗ് ബോട്ടുകള്‍ നിര്‍മിക്കാന്‍ കരാറൊപ്പിട്ട് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്. അന്താരാഷ്ട്ര കമ്പനിയായ എ.പി മോളര്‍ ഹോള്‍ഡിംഗ്‌സിന് കീഴിലുള്ള സ്വിറ്റ്‌സറുമായാണ് (Svitzer) കരാര്‍. അത്യാധുനികവും പ്രകൃദിസൗഹൃദവുമായ ഡിസൈനിലാണ് ഇവ നിര്‍മിക്കുന്നത്. ഇത്തരത്തിലുള്ള നാല് പുതുതലമുറ ടഗ് ബോട്ടുകളാണ് നിര്‍മിക്കുന്നത്. 100 കോടി രൂപയാണ് ഒരു ബോട്ടിന് ചെലവാകുന്നത്. 500 കോടി രൂപയുടേതാണ് കരാര്‍. ഇന്ത്യന്‍, വിദേശ തുറമുഖങ്ങളില്‍ ഉപയോഗിക്കുന്നതിന് വേണ്ടിയാണ് ഇവ നിര്‍മിക്കുന്നത്.

എന്താണ് ടഗ് ബോട്ടുകള്‍?

കപ്പലുകളെ തീരത്തേക്ക് വലിച്ചടുപ്പിക്കാനും തള്ളി നീക്കാനും ഉപയോഗിക്കുന്ന ശക്തികൂടിയ ചെറുബോട്ടുകളാണിവ. തിരക്കേറിയ തുറമുഖങ്ങളിലും ഇടുങ്ങിയ കനാലുകളിലും കപ്പലുകളെ നിയന്ത്രിക്കുന്നതിനാണ് ഇവ ഉപയോഗിക്കുന്നത്. കൂടാതെ കടലിലെ രക്ഷാപ്രവര്‍ത്തനത്തിനും അഗ്നിശമന സേവനങ്ങള്‍ക്കും ഇത്തരം ബോട്ടുകള്‍ ഉപയോഗിക്കുന്നത്. വലിയ കപ്പലുകളെ വരെ വലിച്ചുനീക്കാനായി ഉയര്‍ന്ന ശേഷിയുള്ള എഞ്ചിനുകളാണ് ടഗ് ബോട്ടുകളില്‍ ഉപയോഗിക്കുന്നത്. പ്രത്യേക സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ പെട്ടെന്ന് വെട്ടിത്തിരിക്കാനും മറ്റും ഇവക്ക് ശേഷിയുണ്ടാകും. സാധാരണ ഡീസല്‍ എഞ്ചിനുകളാണ് ഇവയില്‍ ഉപയോഗിക്കുന്നത്. എന്നാല്‍ പ്രകൃതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ഇപ്പോള്‍ ഇലക്ട്രിക്, ഹൈബ്രിഡ് എഞ്ചിനുകളും ഉപയോഗിക്കാറുണ്ട്.

ഓഹരിക്ക് ഇടിവ്

അതേസമയം, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികള്‍ ഇന്ന് കനത്ത ഇടിവിലാണ്. രാവിലെ നേട്ടത്തില്‍ വ്യാപാരം തുടങ്ങിയെങ്കിലും പിന്നീട് കനത്ത ഇടിവിലായി. ഉച്ചക്ക് 12 മണിയായപ്പോള്‍ ഓഹരിയൊന്നിന് 3.38 ശതമാനം ഇടിവില്‍ 1,708 രൂപയെന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.

Svitzer and Cochin Shipyard Ltd. are steering India into a new era of clean marine technology with plans to build the country’s first fully electric TRAnsverse tug

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT