Image courtesy: Canva
News & Views

പ്രവാസി വ്യവസായി സ്വരാജ് പോൾ അന്തരിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി

Dhanam News Desk

പ്രമുഖ പ്രവാസി വ്യവസായി ലോർഡ് സ്വരാജ് പോൾ ലണ്ടനിൽ അന്തരിച്ചു. 94 വയസായിരുന്നു. യുകെ ആസ്ഥാനമായുള്ള കാപാരോ ഗ്രൂപ്പ് (Caparo Group) സ്ഥാപകനായ സ്വരാജ് പോൾ അസുഖബാധിതനായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സൺഡേ ടൈംസിന്റെ സമ്പന്ന പട്ടികയിൽ സ്ഥിരമായി ഇടം നേടാറുള്ള വ്യക്തിയാണ് സ്വരാജ് പോൾ. ഈ വർഷം 200 കോടി പൗണ്ട് ആസ്തിയുമായി 81-ാം സ്ഥാനത്തായിരുന്നു അദ്ദേഹം.

സ്റ്റീൽ, എഞ്ചിനീയറിംഗ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനിയാണ് കാപാരോ ഗ്രൂപ്പ്. യു.കെ, വടക്കേ അമേരിക്ക, ഇന്ത്യ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലായി 40 ലധികം കേന്ദ്രങ്ങളിൽ പ്രവർത്തനങ്ങളുള്ള കമ്പനിയാണ് കാപാരോ. മകൻ ആകാശ് പോൾ, കാപാരോ ഇന്ത്യയുടെ ചെയർമാനും കാപാരോ ഗ്രൂപ്പിന്റെ ഡയറക്ടറുമാണ്.

പോളിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. യു.കെ യിലെ വ്യവസായം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, പൊതുസേവനം എന്നിവയില്‍ അദ്ദേഹം മികച്ച സംഭാവനകളാണ് നല്‍കിയിട്ടുളളത്. ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അദ്ദേഹം നൽകിയ അചഞ്ചലമായ പിന്തുണ എന്നും ഓർമ്മിക്കപ്പെടുമെന്നും മോദി സമൂഹ മാധ്യമമായ എക്‌സില്‍ പങ്കുവെച്ച അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Renowned NRI industrialist and Caparo Group founder Swaraj Paul passes away in London at 94.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT