News & Views

ഓണ്‍ലൈന്‍ വിതരണ തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്കില്‍; പുതുവത്സര ഭക്ഷണ വിതരണത്തെ ബാധിച്ചേക്കും

സ്വിഗ്ഗി, സെമാറ്റോ അടക്കമുള്ള ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് ഇന്ന്. കേരളത്തിലടക്കം സേവനങ്ങള്‍ തടസപ്പെട്ടേക്കും

Dhanam News Desk

സ്വിഗ്ഗി, സെമാറ്റോ അടക്കമുള്ള ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് ഇന്ന്. കേരളത്തിലടക്കം സേവനങ്ങള്‍ തടസപ്പെട്ടേക്കും. കുറഞ്ഞ വേതനം, തൊഴില്‍ സുരക്ഷയുടെ അഭാവം, വര്‍ധിച്ചുവരുന്ന ജോലിഭാരം എന്നിവയ്ക്കെതിരെ പ്രതിഷേധിച്ചാണ് സ്വിഗ്ഗി, സൊമാറ്റോ, സെപ്‌റ്റോ, ബ്ലിങ്കിറ്റ്, ആമസോണ്‍ തുടങ്ങിയ പ്രമുഖ പ്ലാറ്റ്ഫോമുകളിലെ തൊഴിലാളികള്‍ പണിമുടക്കുന്നത്.

തെലങ്കാന ഗിഗ് ആന്‍ഡ് പ്ലാറ്റ്ഫോം വര്‍ക്കേഴ്സ് യൂണിയന്‍, ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ആപ്പ് ബേസ്ഡ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് എന്നിവയുടെ നേതൃത്വത്തിലാണ് സമരം. ഡല്‍ഹി, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രാദേശിക യൂണിയനുകളും ഇതിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഒരു ലക്ഷത്തിലധികം തൊഴിലാളികള്‍ ആപ്പുകളില്‍ നിന്ന് ലോഗ് ഔട്ട് ചെയ്ത് പ്രതിഷേധിക്കുമെന്നാണ് സമരക്കാര്‍ അവകാശപ്പെടുന്നത്. ഇതോടെ ഭക്ഷണ വിതരണവും നിത്യോപയോഗ സാധനങ്ങളുടെ ഡെലിവറിയും തടസപ്പെടാന്‍ സാധ്യതയുണ്ട്. കേരളത്തില്‍ സര്‍വീസുകള്‍ക്ക് ഇതുവരെ കാര്യമായ തടസം നേരിട്ടിട്ടില്ല.

ക്വിക്ക് കൊമേഴ്‌സ് രംഗത്തേക്ക് കമ്പനികള്‍ കടന്നതോടെ തൊഴിലാളികള്‍ക്ക് മേലുള്ള സമ്മര്‍ദം വര്‍ധിച്ചെന്നാണ് ഈ രംഗത്തുള്ളവരുടെ പരാതി. വേഗത്തില്‍ ഡെലിവറി പൂര്‍ത്തിയാക്കാനുള്ള ഓട്ടം പലരുടെയും മാനസികാരോഗ്യത്തെ ദുര്‍ബലപ്പെടുത്തിയെന്ന് സമരക്കാര്‍ പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT