ഓണ്‍ലൈന്‍ ഗെയിമുകളിലൂടെ സാമ്പത്തിക ബാധ്യതയിലേക്ക് വീഴുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ നിയന്ത്രണം കടുപ്പിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. ഇനിമുതല്‍ 18 വയസ് പൂര്‍ത്തിയാകാത്തവര്‍ക്ക് പണംവച്ച് ഓണ്‍ലൈന്‍ ഗെയിം കളിക്കാനാകില്ല. രാത്രി 12 മുതല്‍ പുലര്‍ച്ചെ അഞ്ചുവരെ ലോഗിന്‍ ചെയ്യാനും സാധിക്കില്ല. ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിച്ച് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചതോടെയാണ് എം.കെ സ്റ്റാലിന്‍ സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം.
ഇനി മുതല്‍ സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ നല്‍കിയാല്‍ മാത്രമേ തമിഴ്‌നാട്ടില്‍ ഓണ്‍ലൈന്‍ ഗെയിം കളിക്കാന്‍ അനുവാദമുള്ളൂ. ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളില്‍ അക്കൗണ്ട് തുടങ്ങാന്‍ എല്ലാവരും വ്യക്തിഗത വിവരങ്ങള്‍ നല്‍കി സ്ഥിരീകരിക്കുന്നത് നിര്‍ബന്ധമാക്കി.
ആധാര്‍ നമ്പര്‍ നല്‍കി വെരിഫിക്കേഷന്‍ കോഡ് ഉപയോഗിച്ച് മാത്രമേ ലോഗിന്‍ ചെയ്യാന്‍ സാധിക്കൂ. ഒരു മണിക്കൂറില്‍ കൂടുതല്‍ ഗെയിം കളിച്ചാല്‍ അക്കാര്യം ശ്രദ്ധയില്‍പ്പെടുത്തുന്ന സന്ദേശം ഉപയോക്താക്കള്‍ക്ക് ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകള്‍ നല്‍കണം. പണം ചെലവഴിക്കുന്നതിന് നിയന്ത്രണം വയ്ക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine