News & Views

അധികാരമേറ്റ് താരിഖ് റഹ്‌മാന്‍; ഇന്ത്യയുമായുള്ള ബന്ധം ഊഷ്മളമാകുമോ?

അധികാരമേറ്റെടുക്കുന്നതിന് മുമ്പ് ജമാഅത്തെ ഇസ്ലാമി നേതാക്കളെ താരിഖ് സന്ദര്‍ശിച്ചത് കൃത്യമായ സൂചനയാണെന്നാണ് വിലയിരുത്തല്‍.

Dhanam News Desk

ബംഗ്ലാദേശിന്റെ പുതിയ പ്രധാനമന്ത്രിയായി താരിഖ് റഹ്‌മാന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. ജെന്‍സീ പ്രക്ഷോഭത്തെ തുടര്‍ന്ന് ഷേഖ് ഹസീനയ്ക്ക് അധികാരം വിട്ട് ഇന്ത്യയിലേക്ക് പാലായനം ചെയ്യേണ്ടി വന്നിരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ രാജ്യത്ത് നടന്ന രക്തരൂക്ഷിത പ്രക്ഷോഭങ്ങള്‍ക്ക് ശേഷമാണ് പുതിയ ഭരണകൂടം അധികാരമേല്‍ക്കുന്നത്.

നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണസമിതിയായിരുന്നു ഇത്രയും കാലം രാജ്യത്തിന്റെ ഭരണം നിര്‍വഹിച്ചിരുന്നത്. ബംഗ്ലാദേശിന്റെ വ്യവസായിക രംഗത്ത് കടുത്ത തിരിച്ചടികളാണ് യുനൂസിന്റെ കാലഘട്ടം സമ്മാനിച്ചത്.

അധികാരമൊഴിയും മുമ്പ് യുനൂസ് ഭരണകൂടം അമേരിക്കയുമായി തിടുക്കപ്പെട്ട് വ്യാപാര കരാറില്‍ ഒപ്പിട്ടത് ഉള്‍പ്പെടെ വിവാദമായിരുന്നു. സ്ഥാനമൊഴിയുംമുമ്പ് ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെക്കുറിച്ച് യുനൂസ് നടത്തിയ പ്രതികരണവും വലിയ അസ്വസ്ഥതയ്ക്ക് വഴിയൊരുക്കി.

ഇന്ത്യയ്ക്ക് നിര്‍ണായകം

അയല്‍ക്കാരുമായി നല്ല ബന്ധത്തില്‍ കഴിയാനാണ് താല്പര്യമെന്നും എന്നാല്‍ ആര്‍ക്കു മുന്നിലും ബംഗ്ലാദേശിന്റെ താല്പര്യങ്ങള്‍ ബലികഴിക്കില്ലെന്നുമായിരുന്നു തെരഞ്ഞെടുപ്പില്‍ വിജയിച്ചശേഷം താരിഖിന്റെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താരിഖ് ഫോണില്‍വിളിച്ച് സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചത് മഞ്ഞുരുക്കത്തിന്റെ സൂചനയായി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

തീവ്ര മതവാദികളായ ജമാഅത്തെ ഇസ്ലാമിക്കെതിരേ മത്സരിച്ചാണ് താരിഖിന്റെ ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി (ബിഎന്‍പി) ജയിച്ചത്. എന്നാല്‍, ജമാഅത്തെ ഇസ്ലാമിയുമായി മുന്‍കാലങ്ങളില്‍ ഉള്‍പ്പെടെ ബിഎന്‍പി കൂട്ടുകൂടിയിരുന്നു. അധികാരമേറ്റെടുക്കുന്നതിന് മുമ്പ് ജമാഅത്തെ ഇസ്ലാമി നേതാക്കളെ താരിഖ് സന്ദര്‍ശിച്ചത് കൃത്യമായ സൂചനയാണെന്നാണ് വിലയിരുത്തല്‍.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT