തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കിന്റെ മൂന്നാം ഘട്ടത്തില്‍ യുഎസ്എയിലെ ബോസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടോറസ് ഡെവലപ്പേഴ്സ് നടപ്പാക്കുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ ടൗണ്‍ഷിപ്പുകളിലൊന്നായ ടോറസ് ഡൗണ്‍ടൗണ്‍ ട്രിവാന്‍ഡ്രം പദ്ധതിയുടെ എക്‌സ്പീരിയന്‍സ് പവലിയന്‍ കഴക്കൂട്ടത്തുള്ള അസറ്റ് ഹോംസ്/ടോറസ് ഹോള്‍ഡിംഗ്‌സ് കോര്‍പ്പറേറ്റ് ഓഫീസില്‍ ടോറസ് ഹോള്‍ഡിംഗ്‌സ് ഇന്ത്യ എംഡി അജയ് പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു. അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ സുനില്‍ കുമാര്‍ വി., രഘു ചന്ദ്രന്‍ നായര്‍, അനില്‍കുമാര്‍ എന്നിവര്‍ സമീപം.  
News & Views

ടോറസ് ഡൗണ്‍ടൗണ്‍ ട്രിവാന്‍ഡ്രം എക്സ്പീരിയന്‍സ് പവലിയന്‍ തുറന്നു

50 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണ് പദ്ധതി ഒരുങ്ങുന്നത്

Dhanam News Desk

യുഎസിലെ ബോസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടോറസ് ഡെവലപ്പേഴ്‌സ് നടപ്പാക്കുന്ന ടോറസ് ഡൗണ്‍ടൗണ്‍ ട്രിവാന്‍ഡ്രം പദ്ധതിയുടെ എക്സ്പീരിയന്‍സ് പവലിയന്‍ കഴക്കൂട്ടത്തുള്ള അസറ്റ് ഹോംസ്/ടോറസ് ഹോള്‍ഡിംഗ്സ് കോര്‍പ്പറേറ്റ് ഓഫീസില്‍ തുറന്നു. പവലിയന്‍ ടോറസ് ഹോള്‍ഡിംഗ്സ് ഇന്ത്യ എംഡി അജയ് പ്രസാദ് ഉദ്ഘാടനം ചെയ്തു. അസറ്റ് ഹോംസ് നടപ്പാക്കുന്ന പദ്ധതിയിലെ സെല്‍ഫി അപ്പാര്‍ട്മെന്റിന്റെ സാംപ്ള്‍ ഫ്ളാറ്റും ചടങ്ങില്‍ തുറന്നു. 100 ചതുരശ്ര അടിയില്‍ താഴെ മാത്രം വലുപ്പമുള്ള സെല്‍ഫിയുടെ സമ്പൂര്‍ണ മാതൃകയാണ് അസറ്റ് ഹോംസിന്റെ കഴക്കൂട്ടത്തുള്ള തിരുവനന്തപുരം ഓഫീസില്‍ ഒരുക്കിയിരിക്കുന്നത്.

50 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണ് ടോറസ് ഡൗണ്‍ടൗണ്‍ ട്രിവാന്‍ഡ്രം പദ്ധതിയൊരുങ്ങുന്നത്. 30 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള എസ്ഇഇസെഡ് എക്കണോമിക് സ്‌പേസ്, 13 ലക്ഷം ചതുരശ്ര വിസ്തൃതിയില്‍ വിനോദം, ഹോസ്പിറ്റാലിറ്റി, ഷോപ്പിംഗ് മാള്‍ തുടങ്ങിയവയ്ക്കുള്ള സൗകര്യങ്ങളും സജ്ജീകരിക്കും. കേരളത്തിലെ ആദ്യ ഐമാക്‌സ് തീയറ്ററുകളാണ് വിനോദ വിഭാഗത്തിലുണ്ടാവുക. 155 മുറികളുള്ള ഹോട്ടല്‍, 298 യൂണിറ്റുകളുള്‍പ്പെട്ട റെസിഡന്‍സുകള്‍ തുടങ്ങിയവും പദ്ധതിയുടെ ഭാഗമായുണ്ടാകും.

(Press Release)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT