തിരുവല്ല ആസ്ഥാനമായ പ്രമുഖ എന്‍ബിഎഫ്സി താഴയില്‍ ഗ്രൂപ്പിന്റെ ഡയമണ്ട് ജൂബിലി ആഘോഷവും ഗാന്ധി സ്മൃതിയും നിയമസഭ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. തിരുവല്ലയില്‍ നടന്ന ചടങ്ങില്‍ ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് മെത്രാപ്പോലീത്ത റവ. ഡോ. മോറാന്‍ മോര്‍ സാമുവല്‍ തെയോഫിലസ് മതസൗഹാര്‍ദ സന്ദേശം നല്‍കി. താഴയില്‍ സംരംഭത്തിനു തുടക്കമിട്ട ഇലന്തൂരില്‍ 1937 ജനുവരി 20ന് ഗാന്ധിജി സന്ദര്‍ശിച്ചതിന്റെ സ്മരണാര്‍ത്ഥം സംഘടിപ്പിച്ച ഗാന്ധി സ്മൃതിയില്‍ മലങ്കര കത്തോലിക്ക മെത്രാപ്പോലീത്ത റൈറ്റ് റവ. ഡോ. തോമസ് മാര്‍ കൂറിലോസ് ഗാന്ധി അനുസ്മരണം നടത്തി.
60-ാം വാര്‍ഷികത്തിന്റെ ഭാഗമായി താഴയില്‍ ഗ്രൂപ്പ് തുടക്കമിടുന്ന ജനക്ഷേമ, ജീവകാരുണ്യ പദ്ധതികള്‍ ചെയര്‍മാന്‍ ഡോ. തോമസ് ജോണ്‍ വിശദീകരിച്ചു. പ്രമുഖ ആശുപത്രികളുടെ സഹകരണത്തോടെ ജീവിതശൈലീ രോഗങ്ങള്‍ക്ക് ഉള്‍പ്പെടെ സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് തുടര്‍ ചികിത്സാ സഹായവും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. സ്ഥാപക ചെയര്‍മാന്‍ യോഹന്നാന്‍ തോമസിന്റെ സ്മരണാര്‍ത്ഥം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പഠനത്തില്‍ മികവ് തെളിയിച്ച 25 വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകളും നല്‍കും.
കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലായി 85 ശാഖകളുള്ള താഴയില്‍ ഗ്രൂപ്പിന്റെ ഭാവി വികസന പദ്ധതികള്‍ മാനേജിംഗ് ഡയറക്ടര്‍ ജിനോയ് ജോണ്‍ അവതരിപ്പിച്ചു. ദക്ഷിണേന്ത്യയില്‍ പ്രവര്‍ത്തന വിപുലീകരണത്തിന്റെ ഭാഗമായി കൂടുതല്‍ ശാഖകള്‍ തുറക്കുമെന്നും ജീവനക്കാരുടെ എണ്ണം ആയിരമായി ഉയര്‍ത്തുമെന്നും അദ്ദേഹം അറിയിച്ചു. പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായ താഴയില്‍ ഗ്രൂപ്പിനെ പബ്ലിക് ലിമിറ്റഡ് കമ്പനിയാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും ജിനോയ് ജോണ്‍ പറഞ്ഞു.
തിരുവല്ല രാമഞ്ചിറ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന താഴയില്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിനു കീഴില്‍ താഴയില്‍ നിധി ലിമിറ്റഡ്, താഴയില്‍ ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിങ്ങനെ വിവിധ സംരംഭങ്ങളുണ്ട്. കമ്പനി വിപുലീകരണത്തിന്റെ പാതയിലാണെന്ന് ചെയര്‍മാന്‍ ഡോ. തോമസ് ജോണ്‍, മാനേജിംഗ് ഡയറക്ടര്‍ ജിനോയ് ജോണ്‍ എന്നിവര്‍ പറഞ്ഞു.
മാര്‍ത്തോമ സഭ എപ്പിസ്‌കോപ്പ റവ. മാത്യൂസ് മാര്‍ സെറാഫി തിരുമേനി, റവ. കൃര്യാക്കോസ് മാര്‍ ക്ലീമിസ് വലിയമെത്രാപ്പോലീത്ത, റൈറ്റ് റവ. മാത്യൂസ് മോര്‍ സില്‍വാനസ്, റൈറ്റ് റവ. ഡോ. മലയില്‍ സാബു കോശി ചെറിയാന്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. വര്‍ഗീസ് മാമ്മന്‍ എംഎല്‍എ ഡയമണ്ട് ജൂബിലി സുവനീര്‍ പ്രകാശനം ചെയ്തു.
Read DhanamOnline in English
Subscribe to Dhanam Magazine