News & Views

ദ ഡയലോഗ്- പ്രതിമാസ ടോക് സീരീസുമായി ഇന്‍ഫോപാര്‍ക്ക്; നവംബര്‍ 26ന് തുടക്കം

ഇന്‍ഫോപാര്‍ക്കില്‍ സംരംഭകരെയും ഫണ്ടിംഗ് ആവശ്യമുള്ളവരെയും നിക്ഷേപകരെയും ഒരു പ്ലാറ്റ്‌ഫോമില്‍ എത്തിക്കുന്ന പുതിയ ടോക് സീരീസ് ആരംഭിക്കുന്നു

Dhanam News Desk

ഇന്‍ഫോപാര്‍ക്കില്‍ സംരംഭകരെയും ഫണ്ടിംഗ് ആവശ്യമുള്ളവരെയും നിക്ഷേപകരെയും ഒരു പ്ലാറ്റ്‌ഫോമില്‍ എത്തിക്കുന്ന പുതിയ ടോക് സീരീസ് ആരംഭിക്കുന്നു. പ്രോഗ്രസീവ് ടെക്കീസ് (Progressive Techies) ആണ് സംഘാടകർ. ദ ഡയലോഗ് എന്നു പേരിട്ടിരിക്കുന്ന പ്രതിമാസ ടോക് ഷോയുടെ ഉദ്ഘാടന സെഷന്‍ നവംബര്‍ 26 ബുധനാഴ്ച നടക്കും. ഇന്‍ഫോപാര്‍ക്കിലെ അതുല്യ ഓഡിറ്റോറിയത്തിലാണ് ആദ്യ എഡിഷന്‍ നടക്കുന്നത്.

ബുധനാഴ്ച വൈകുന്നേരം 4.30ന് നടക്കുന്ന ടോക് സീരിസിന്റെ ആദ്യ എപ്പിസോഡില്‍ ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍, ജയിന്‍ യൂണിവേഴ്‌സിറ്റി ഡയറക്ടര്‍ ടോം എം ജോസഫ്, ആബാസോഫ് സിഇയും സ്ഥാപകനുമായ സുജാസ് അലി, വെബ് ആന്‍ഡ് ക്രാഫ്റ്റ് സിഇഒ ജിലു ജോസഫ്, മൈകെയര്‍ സ്ഥാപകനും സിഇഒയുമായ സെനു സാം, ഇന്റര്‍വെല്‍ ലേണിംഗ് കോഫൗണ്ടര്‍ റമീസ് അലി, എക്‌സ്ആര്‍ ഹൊറിസണ്‍ സിഇഒയും സ്ഥാപകനുമായ ഡെന്‍സില്‍ ആന്റണി, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ പ്രോഗ്രാംസ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ലീഡ് നസീഫ് എന്‍എം, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ പ്രോജക്ട് ഡയറക്ടര്‍ സജിത്കുമാര്‍ ഇവി എന്നിവര്‍ പങ്കെടുക്കും. പ്രവേശനം സൗജന്യമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT