സുരക്ഷിതവും സാമ്പത്തിക നഷ്ടസാധ്യത കുറഞ്ഞതുമാണ് പൊതുവേ ബാങ്ക് നിക്ഷേപങ്ങള്‍. എന്നാല്‍, ഓഹരി വിപണി കത്തിക്കയറിയതോടെ പരമ്പരാഗത ബാങ്ക് നിക്ഷേപങ്ങളോട് താല്പര്യം കുറഞ്ഞു. ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണം കൂടുന്നതിനനുസരിച്ച് ബാങ്ക് നിക്ഷേപത്തിന്റെ അളവും കുറഞ്ഞു വന്നു. എന്നാല്‍ വിപണി വലിയ തകര്‍ച്ചയെ നേരിട്ടതോടെ ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് പതിയെ ഗ്ലാമര്‍ തിരിച്ചു വന്നു തുടങ്ങിയിട്ടുണ്ട്.
മുതിര്‍ന്ന പൗരന്മാരാണ് പൊതുവേ സ്ഥിര നിക്ഷേപങ്ങളിലേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നത്. കാര്യമായ റിസ്‌ക്കില്ലെന്നതും മാസമാസം പലിശ കൃത്യമായി ലഭിക്കുമെന്നതും ഇതിന് കാരണമാണ്. സ്ഥിരനിക്ഷേപത്തിനായി ബാങ്കിനെ തിരഞ്ഞെടുക്കും മുമ്പ് പല കാര്യങ്ങളും ശ്രദ്ധിക്കണം. അതിലേറ്റവും പ്രധാനം പലിശനിരക്കാണ്. ഏതാണ്ട് സമാന രീതിയിലുള്ള പലിശയാണ് മിക്ക ബാങ്കുകളും നല്കുന്നതെങ്കിലും ചെറിയ ഏറ്റക്കുറച്ചിലുകള്‍ വരാറുണ്ട്. ഈ വ്യത്യാസങ്ങള്‍ നിങ്ങളുടെ പലിശ വരുമാനത്തെ ബാധിക്കും.
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിരനിക്ഷേപങ്ങള്‍ക്ക് നല്കുന്നത് 6.50 ശതമാനം പലിശയാണ്. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത് 7.50 ശതമാനമാണ്. പത്തുലക്ഷം രൂപ അഞ്ചു വര്‍ഷത്തേക്ക് എഫ്.ഡിയിട്ടാല്‍ 13,80,420 രൂപ ലഭിക്കും. സീനിയര്‍ സിറ്റിസണ്‍സിന് ഇത് 14,49,948 രൂപയായിരിക്കും.
പഞ്ചാബ് നാഷണല്‍ ബാങ്ക് സ്ഥിരനിക്ഷേങ്ങള്‍ക്ക് നല്കുന്ന പലിശ സാധാരണ ഇടപാടുകാര്‍ക്ക് 6.50 ശതമാനമാണ്. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത് 7.00 ശതമാനമാണ്. എസ്.ബി.ഐയേക്കാള്‍ കുറവാണിത്. 35,170 രൂപയോളം കുറവുവരും.
എച്ച്.ഡി.എഫ്.സി ബാങ്കിന്റെ പലിശനിരക്ക് സാധാരണ നിക്ഷേപകര്‍ക്ക് ഏഴ് ശതമാനവും സീനിയര്‍ സിറ്റിസണ്‍സിന് 7.50 ശതമാനവുമാണ്.
കാനറ ബാങ്കിന്റെ അഞ്ചുവര്‍ഷത്തേക്കുള്ള സ്ഥിരനിക്ഷേപത്തിനുള്ള പലിശ സാധാരണ നിക്ഷേപകര്‍ക്ക് 6.70 ശതമാനവും മുതിര്‍ന്നവര്‍ക്ക് 7.20 ശതമാനവുമാണ്.
അഞ്ചുവര്‍ഷം മുതല്‍ 10 വര്‍ഷം വരെ 6.50 ശതമാനം പലിശയാണ് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ നല്‍കുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 6.50%, 7.30% എന്നിങ്ങനെയാണ് സ്ഥിരനിക്ഷേപ പലിശ.
പോസ്റ്റ് ഓഫീസില്‍ സ്ഥിരനിക്ഷേപം നടത്തിയാല്‍ പ്രായഭേദമന്യേ 7.50 ശതമാനം പലിശ ലഭിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine