image:Linkedin/Tanvi Khandelwal  
News & Views

'ജോലി സമയം കഴിഞ്ഞാൽ സ്ഥലം വിടുക', ഷിഫ്റ്റ് കഴിഞ്ഞാല്‍ കമ്പ്യൂട്ടര്‍ ഷട്ട്ഡൗണ്‍ ചെയ്യുന്ന ഇന്ത്യന്‍ കമ്പനി

ജോലി സമയം അവസാനിക്കുമ്പോള്‍ തന്നെ 'നിങ്ങളുടെ ഷിഫ്റ്റ് കഴിഞ്ഞു, കംമ്പ്യൂട്ടര്‍ 10 മിനിറ്റിനകം ഓഫാകും' എന്ന സന്ദേശം സ്‌ക്രീനില്‍ തെളിഞ്ഞുവരും

Dhanam News Desk

വര്‍ക്ക്-ലൈഫ് ബാലന്‍സിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ വ്യാപകമാവുന്ന കാലത്ത് മാതൃകയാവുകയാണ് ഒരു ഇന്ത്യന്‍ കമ്പനി. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്ഗ്രിഡ് കംപ്യൂട്ടേഴ്‌സ് ഷിഫ്റ്റ് കഴിയുമ്പോള്‍ തന്നെ ജീവനക്കാരുടെ കമ്പ്യൂട്ടര്‍ ഷട്ട്ഡൗണ്‍ ചെയ്യും.

ജോലി സമയം അവസാനിക്കുമ്പോള്‍ തന്നെ 'നിങ്ങളുടെ ഷിഫ്റ്റ് കഴിഞ്ഞു, കമ്പ്യൂട്ടര്‍ 10 മിനിറ്റിനകം ഓഫാകും' എന്ന സന്ദേശം സ്‌ക്രീനില്‍ തെളിഞ്ഞുവരും. കമ്പനിയിലെ എച്ച്ആര്‍ ആയ തന്‍വി ഖണ്ഡേല്‍വാള്‍ ലിങ്ക്ഡ്ഇന്നില്‍ പങ്കുവെച്ച ഈ സന്ദേശത്തിന്റെ ഫോട്ടോ വൈറലാണ്.

പരസ്യത്തിന് വേണ്ടിയല്ല ഈ ചിത്രം പങ്കുവെയ്ക്കുന്നത്. ഓഫീസ് സമയം അവസാനിച്ചാല്‍ കമ്പനിയുമായി ബന്ധപ്പെട്ട് ഫോണ്‍ കോളുകളോ ഇ-മെയിലോ വരില്ല. ഇത്തരം കമ്പനികളില്‍ ജോലി ചെയ്താല്‍ മാനസികനില മെച്ചപ്പെടുത്താന്‍ പ്രത്യേകം പ്രചോദനങ്ങള്‍ തേടേണ്ടതില്ലെന്നും തന്‍വി പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT