News & Views

ഈ രാജ്യത്ത് നാല് പ്രവൃത്തി ദിവസങ്ങള്‍, ജോലി സമയമല്ലെങ്കില്‍ ഫോണ്‍കോളുകളും ഒഴിവാക്കാം

ജോലി ദിവസങ്ങള്‍ 4 ആയി ചുരുക്കുന്ന രാജ്യങ്ങളുടെ എണ്ണം കൂടുന്നു.

Dhanam News Desk

ഇതാ ഒരു രാജ്യം, ഇവിടെ ആഴ്ചയില്‍ നാല് ദിവസം മാത്രം ജോലി ചെയ്താല്‍ മതി. പിന്നീട് മേലുദ്യോഗസ്ഥന്റെ ഫോണ്‍കോള്‍ വന്നാല്‍ പോലും ഒഴിവാക്കാം. ആഗോള തലത്തിലെ കമ്പനികളില്‍ ആഴ്ചയില്‍ നാല് ദിവസം വരെ മാത്രം ജോലി ചെയ്താല്‍ മതി എന്ന രീതി വിപുലമാകുന്നതോടൊപ്പം ചില രാജ്യങ്ങളും അത് തൊഴില്‍ നിയമത്തിന്റെ ഭാഗമാക്കുന്നു.

ഏറ്റവും പുതുതായി ഈ ജോലി ദിവസങ്ങള്‍ വെട്ടിക്കുറച്ചിരിക്കുന്നത് ബെല്‍ജിയമാണ്. ബെല്‍ജിയം (Belgium) പ്രധാനമന്ത്രി അലക്‌സാണ്ടര്‍ ഡി ക്രൂ(Alexander De Croo) ആണ് പുതിയ തൊഴില്‍ രീതി രാജ്യത്ത് നടപ്പിലാക്കുന്നത് സംബന്ധിച്ച് അറിയിപ്പ് പുറത്തിറക്കിയിട്ടുള്ളത്.

ഇത് മാത്രമല്ല ആഴ്ചയിലെ പ്രവൃത്തി ദിനങ്ങള്‍ നാലില്‍ നിന്നും മൂന്ന് ആക്കണമെങ്കിലും അത് കഴിയും. പുതിയ തൊഴില്‍ സമ്പ്രദായം തെരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്ന ജീവനക്കാര്‍ക്ക്, ട്രേഡ് യൂണിയനുകള്‍ സമ്മതിച്ചാല്‍, ഒരേ വേതനത്തില്‍ ആഴ്ചയില്‍ ഒരു ദിവസം കുറവ് ജോലി ചെയ്യുന്നതിന്, നിലവിലുള്ള 8 മണിക്കൂറിന് പകരം പ്രതിദിനം 10 മണിക്കൂര്‍ വരെ ജോലി ചെയ്യാന്‍ കഴിയുമെന്നും ബെല്‍ജിയം സര്‍ക്കാര്‍ പറയുന്നു.

ജോലി സമയമല്ലെങ്കില്‍ മേലുദ്യോഗസ്ഥരുടെ ഫോണ്‍കോള്‍ പോലും ഒഴിവാക്കാനുള്ള സ്വാതന്ത്ര്യമുണ്ട് ജീവനക്കാര്‍ക്ക്.

20 ല്‍ കൂടുതല്‍ ജീവനക്കാരുള്ള കമ്പനികള്‍ക്ക് സാധാരണ ജോലി സമയം കഴിഞ്ഞ് വിച്ഛേദിക്കാനുള്ള അവകാശം പുതിയ കരാര്‍ അവതരിപ്പിക്കുന്നതായാണ് സര്‍ക്കാര്‍ അറിയിപ്പ് പുറപ്പെടുവിച്ചത്.

ആഗോള കമ്പനികളില്‍(Global Companies) ഇപ്പോള്‍ ജീവനക്കാര്‍ക്ക് അവരുടെ വര്‍ക്ക് ലൈഫ് ബാലന്‍സ് (Work Life Balance) നിലനിര്‍ത്തുന്നതിന് വിവിധ പദ്ധതികളാണ് മള്‍ട്ടി നാഷണല്‍ കമ്പനികള്‍ ആവിഷ്‌കരിക്കുന്നത്. കോവിഡ് കാലം(pandemic)മുതലാണ് ഇത്തരം പ്രവണതകള്‍ വര്‍ധിച്ചിട്ടുള്ളത്.

ജപ്പാന്‍, ന്യൂസിലാന്‍ഡ്, അയര്‍ലാന്‍ഡ്, സ്‌കോട്ട്‌ലാന്‍ഡ് എന്നിവിടങ്ങളിലെല്ലാം ആഴ്ചയില്‍ നാല് ദിവസമാണ് പ്രവൃത്തി ദിനങ്ങള്‍

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT