News & Views

ടൈ കേരള ക്യാപിറ്റല്‍ കഫേ രജിസ്‌ട്രേഷന്‍ 31 വരെ

ബിസിനസിനെ മറ്റൊരു തലത്തിലേക്ക് എത്തിക്കാന്‍ ടൈ കേരള ക്യാപിറ്റല്‍ കഫേ വഴിയൊരുക്കും

Dhanam News Desk

സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും എയ്ഞ്ചല്‍ ഫണ്ടിംഗ് കണ്ടെത്താന്‍ സഹായിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന ടൈ കേരള ക്യാപിറ്റല്‍ കഫേ 2024ന്റെ രജിസ്‌ട്രേഷന്‍ ജൂലൈ 31ന് അവസാനിക്കും.

നേട്ടങ്ങള്‍

സംരംഭകര്‍ക്ക് അവരുടെ ബിസിനസിനെ മറ്റൊരു തലത്തിലേക്ക് എത്തിക്കാന്‍ ടൈ കേരള ക്യാപിറ്റല്‍ കഫേ വഴിയൊരുക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എയ്ഞ്ചല്‍ ഫണ്ടിംഗ് നടത്തുന്ന നിക്ഷേപകരും കമ്പനികളും ഈ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. നിക്ഷേപകരെ ആകര്‍ഷിക്കുന്ന ആശയങ്ങള്‍ അവതരിപ്പിക്കുന്നതിലൂടെ സംരംഭകത്വത്തിലെ വലിയൊരു വെല്ലുവിളിയെ അതിജീവിക്കാന്‍ സാധിക്കുന്നു.

സമാന സ്റ്റാര്‍ട്ടപ്പുകളുമായി നെറ്റ്‌വര്‍ക്കിംഗിനുള്ള അവസരം ലഭിക്കുന്നു. കൂടുതല്‍ അവസരങ്ങള്‍ ടൈ കേരള ക്യാപിറ്റല്‍ കഫേ പ്രദാനം ചെയ്യുന്നു. Apply now: https://forms.gle/v7CS9rZFYMb4fX7E6

2018ല്‍ ആരംഭിച്ച ടൈ കേരള ക്യാപിറ്റല്‍ കഫേയുടെ ആറാമത്തെ എഡിഷനാണ് ഇത്തവണ നടക്കുന്നത്. ഓരോ സീസണിലും 200-300 അപേക്ഷകള്‍ വരുന്നതില്‍ നിന്ന് സൂക്ഷ്മ പരിശോധന നടത്തും. അവസാന ഘട്ടത്തിലേക്ക് 30 ഓളം സ്റ്റാര്‍ട്ടപ്പുകളെയാകും തിരഞ്ഞെടുക്കുക. ഇവര്‍ക്ക് സംരംഭകത്വത്തിലെ വെല്ലുവിളികള്‍ നേരിടാന്‍ പരിശീലനവും നല്കും. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, ഐ.ഐ.ടി പാലക്കാട്, കേരള അഗ്രി യൂണിവേഴ്‌സിറ്റി എന്നീ സ്ഥാപനങ്ങളുമായി ടൈ കേരളയ്ക്ക് പങ്കാളിത്തവുമുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT