Image by Canva 
News & Views

ദേശീയ പാതകളില്‍ ടോള്‍ നിരക്ക് കൂട്ടി; നാലു മുതല്‍ അഞ്ചു ശതമാനം വരെ വര്‍ധന, ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍

പ്രധാന ദേശീയ പാതകളിലൂടെയുള്ള യാത്രകള്‍ക്ക് ചെലവേറ്റുന്നതാണ് ടോള്‍ വര്‍ധിപ്പിച്ച നടപടി

Dhanam News Desk

രാജ്യത്തെ ദേശീയ പാതകളിലൂടെയും എക്‌സ്പ്രസ് വേയിലൂടെയും സഞ്ചരിക്കുന്നവര്‍ ഏപ്രില്‍ ഒന്നു മുതല്‍ ഉയര്‍ന്ന ടോള്‍ നല്‍കിത്തുടങ്ങി. നാലു മുതല്‍ അഞ്ചു ശതമാനം വരെയാണ് ദേശീയ പാത അതോറിട്ടി അധികമായി ഈടാക്കുന്നത്.

മൊത്തവ്യാപാര സൂചിക പ്രകാരം വിലക്കയറ്റ തോത് മുന്‍നിര്‍ത്തിയുള്ള വാര്‍ഷിക അവലോകനത്തിന് ശേഷമാണ് ടോള്‍ നിരക്ക് കൂട്ടിയതെന്ന് അധികൃതര്‍ വിശദീകരിച്ചു. ഓരോ ദേശീയ പാതയും പ്രത്യേകമായി കണക്കിലെടുത്താണ് ടോള്‍ നിര്‍ണയം.

ദേശീയ പാതകളില്‍ രാജ്യത്താകെ 855 യൂസര്‍ ഫീ പ്ലാസകളാണ് ഇപ്പോഴുള്ളത്. ദേശീയ പാത ഫീസ് നിര്‍ണയ ചട്ട പ്രകാരമാണ് ടോള്‍ ഈടാക്കുന്നത്. ആകെയുള്ളതില്‍ 675 പ്ലാസകള്‍ പൊതുഖജനാവില്‍ നിന്ന് പണമെടുത്തു നിര്‍മിച്ചവയാണ്. 180 പ്ലാസകള്‍ കരാര്‍ അടിസ്ഥാനത്തില്‍ നല്‍കിയവയുമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT