News & Views

ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍; 2020 മാര്‍ച്ച് 12

Dhanam News Desk
1.മൊബൈല്‍ ഫോണിനും തുണിത്തരങ്ങള്‍ക്കും ജിഎസ്ടി ഉയര്‍ത്താന്‍ നിര്‍ദ്ദേശം

മൊബൈല്‍ ഫോണുകള്‍, പാദരക്ഷകള്‍, തുണിത്തരങ്ങള്‍, വളം എന്നിവയുടെ ചരക്ക് സേവന നികുതി നിരക്ക് ശനിയാഴ്ചത്തെ ജിഎസ്ടി കൗണ്‍സില്‍ യോഗം ഉയര്‍ത്താന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്.

2.കൊറോണ വൈറസ്: യൂറോപ്പില്‍ നിന്നുള്ള എല്ലാ യാത്രകളും വിലക്കി അമേരിക്ക

ബ്രിട്ടനില്‍

നിന്നൊഴികെ  യൂറോപ്പില്‍ നിന്നുള്ള എല്ലാ യാത്രകളും യുഎസ് 30 ദിവസത്തേക്ക്

നിര്‍ത്തിവെച്ചു. കൊറോണ വൈറസ് വ്യാപനം ചെറുക്കുന്നതിന് വേണ്ടിയാണ്

നിയന്ത്രണം.പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

3.റാണ കപൂറിനെതിരെ ഇ ഡി അന്വേഷണം തുടരുന്നു

യെസ്

ബാങ്കിന്റെ സഹസ്ഥാപകന്‍ റാണ കപൂറിനെ മാര്‍ച്ച് 16 വരെ കസ്റ്റഡിയില്‍

സൂക്ഷിച്ച് തെളിവെടുപ്പു നടത്താന്‍ പ്രത്യേക കോടതി എന്‍ഫോഴ്സ്മെന്റ്

ഡയറക്ടറേറ്റിന് അനുമതി  നല്‍കി. റാണ കപൂര്‍ നിയന്ത്രിക്കുന്ന 78

സ്ഥാപനങ്ങളിലേക്ക് 30,000 കോടി രൂപയുടെ എന്‍ പി എയില്‍ നല്ലൊരു പങ്ക്

എത്തിയതാണ് പ്രധാന അന്വേഷണ വിഷയം.അപഹരിക്കപ്പെട്ടതാണോ അതോ കള്ളപ്പണം

വെളുപ്പിച്ചിട്ടുണ്ടോ എന്നും ് പരിശോധിക്കുന്നു.

4.നാലാം പാദത്തില്‍ കമ്പനിക്ക് അപ്രതീക്ഷിത നഷ്ടത്തിനു സാധ്യതയെന്ന് ഇന്‍ഡിഗോ

കൊറോണ

വൈറസ് പ്രതിസന്ധിയും രൂപയുടെ മൂല്യത്തകര്‍ച്ചയും മൂലം നാലാം പാദത്തില്‍

കമ്പനിക്ക് അപ്രതീക്ഷിത നഷ്ടത്തിനു സാധ്യതയെന്ന് ഇന്‍ഡിഗോ.ദൈനംദിന

ബുക്കിംഗില്‍ ഏകദേശം 20 ശതമാനം കുറവുണ്ടാകുന്നതായി കമ്പനി അറിയിച്ചു.

5.ടെലികോം കമ്പനികള്‍ക്കായി ദുരിതാശ്വാസ പാക്കേജ് തയ്യാറാകുന്നു

കനത്ത കടവും വര്‍ദ്ധിച്ച നഷ്ടവും നേരിടുന്ന ഇന്ത്യന്‍ ടെലികോം കമ്പനികള്‍ക്കായി ദുരിതാശ്വാസ പാക്കേജ് സര്‍ക്കാര്‍ തയ്യാറാക്കിവരുന്നതായി റിപ്പോര്‍ട്ട്. അടുത്ത മാസത്തോടെ ഇതിനുള്ള ശിപാര്‍ശകള്‍ നടപ്പാക്കിത്തുടങ്ങാനാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT