News & Views

ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന വാര്‍ത്തകള്‍; മാര്‍ച്ച് 20

Dhanam News Desk
1.കോവിഡ് മരണം: ചൈനയെ മറികടന്ന് ഇറ്റലി, ആഗോളവ്യാപകമായി 9819 

കോവിഡ് 19 ബാധ മൂലമുള്ള മരണ നിരക്കില്‍ ചൈനയെ ഇറ്റലി മറികടന്നു. പുതുതായി 427 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഇറ്റലിയിലെ ആകെ മരണം 3,405 ആയി. വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ 3245 പേരാണ് മരിച്ചത്.ആഗോളവ്യാപകമായി 231516 പേര്‍ രോഗബാധിതരായതില്‍ 85692 പേരുടെ ചികില്‍സ കഴിഞ്ഞു. 9819 മരണമാണ് സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 182 ആയി. ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത മരണം 4. കേരളത്തില്‍ 25 പേര്‍ക്കാണ് ഇതു വരെ രോഗം സ്ഥിരീകരിച്ചത്. 3 പേര്‍ ചികില്‍സയ്ക്കു ശേഷം ആശുപത്രി വിട്ടു. കേരളത്തില്‍ രണ്ടു ദിവസത്തിനു ശേഷം പുതിയ കേസ് കാസര്‍കോട്ടുനിന്ന് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു.

2.ബാങ്കുകളുടെ നിഷ്‌ക്രിയാസ്തി മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തും

കോവിഡ് രോഗ ബാധ മൂലമുണ്ടായിട്ടുള്ള സാമ്പത്തിക തളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ബാങ്കുകളുടെ നിഷ്‌ക്രിയാസ്തി മാനദണ്ഡങ്ങളില്‍ ഇളവു വരുത്താന്‍ സര്‍ക്കാര്‍ നീക്കമാരംഭിച്ചു.വായ്പയെടുത്തിട്ടുള്ള ഇടപാടുകാര്‍ കടക്കെണിയിലാകുന്നതു പരമാവധി തടയുകയാണു ലക്ഷ്യം. ഇന്നലെ രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പ്രകാരം രൂപീകരിച്ചിട്ടുള്ള കേന്ദ്ര ധനകാര്യ മന്ത്രിയുടെ നേതൃത്വത്തിലുള്ള സാമ്പത്തിക പ്രതികരണ കര്‍മ സമിതി ഇക്കാര്യം പരിഗണിക്കുമെന്നാണ് സൂചന.

3.റിക്കവറി നടപടികള്‍ താല്‍ക്കാലികമായി റദ്ദാക്കി കേരള ഹൈക്കോടതി

നികുതികളുടെയും ബാങ്ക് വായ്പകളുടെയും കുടിശിക ഈടാക്കാന്‍ ഏപ്രില്‍ 6 വരെയുള്ള റിക്കവറി നടപടികള്‍ കേരള ഹൈക്കോടതി മരവിപ്പിച്ചു.സഹകരണ ബാങ്കുകളില്‍ നിന്നുള്ള വായ്പകള്‍ക്ക് സര്‍ക്കാര്‍ മോറട്ടോറിയം അനുവദിക്കുമെന്ന് ഇന്നലെ സമഗ്ര പാക്കേജിലൂടെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

4.'വര്‍ക്ക് അറ്റ് ഹോം ' സൗജന്യ അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ നല്‍കാന്‍ ബി എസ് എന്‍ എല്‍

ബ്രോഡ്ബാന്‍ഡ് ഇല്ലാത്ത എല്ലാ ബി എസ് എന്‍ എല്‍ ഉപയോക്താക്കള്‍ക്കും സെക്യൂരിറ്റി ചാര്‍ജ്, ഇന്‍സ്റ്റലേഷന്‍ ചാര്‍ജ് എന്നിവയില്ലാതെ ഒരു മാസത്തേക്ക് വര്‍ക്ക് അറ്റ് ഹോം എന്ന പേരില്‍ സൗജന്യമായി അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ നല്‍കുമെന്ന് ബിഎസ്എന്‍എല്‍ അറിയിച്ച

5.കാന്‍സ് ചലച്ചിത്രമേള മാറ്റി

കൊറോണ വൈറസ് ജാഗ്രത മുന്‍നിര്‍ത്തി മെയ് 12 മുതല്‍ 23 വരെ നടത്താനിരുന്ന കാന്‍സ് ചലച്ചിത്രമേള മാറ്റിവെച്ചു. ലോകത്തെ ഏറ്റവും വലിയ ചലച്ചിത്രമേളയായ കാന്‍സിന്റെ സംഘാടകര്‍ ഫ്രാന്‍സില്‍ യോഗം ചേര്‍ന്ന ശേഷമാണ് ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ വിവരം അറിയിച്ചത്. പുതുക്കിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT