News & Views

ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന വാര്‍ത്തകള്‍; മാര്‍ച്ച് 27

Dhanam News Desk
1.കൊറോണ: ആഗോള വ്യാപകമായി മരണം കാല്‍ ലക്ഷത്തോളം

ആഗോളവ്യാപകമായി കൊറോണ വൈറസ് മൂലമുള്ള മരണം 24054 ആയി. 532000 പേര്‍ക്കാണ് എല്ലാ രാജ്യങ്ങളിലുമായി രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ 727 രോഗബാധ സ്ഥിരീകരിച്ചതില്‍ 20 പേര്‍ മരിച്ചു. കേരളത്തില്‍ 126 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

2.ബജാജ് ഗ്രൂപ്പ് 100 കോടിയും ഗോദ്‌റേജ് 50 കോടിയും നല്‍കും

രാജ്യം നടത്തുന്ന കൊറോണ പോരാട്ടത്തിന് ബജാജ് ഗ്രൂപ്പ് 100 കോടി നല്‍കുമെന്ന് ബജാജ് ഗ്രൂപ്പ് ചെയര്‍മാന്‍ രാഹുല്‍ ബജാജ് അറിയിച്ചു. ഗോദറേജ് ഗ്രൂപ്പ് 50 കോടി രൂപ നല്‍കും. വേദന്ദ ലിമിറ്റഡ്, ആക്സിസ് ഗ്രൂപ്പ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവ 100 കോടി രൂപ വീതവും നേരത്തെ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ചിരുന്നു

3.കേന്ദ്ര പാക്കേജില്‍ അവ്യക്തതകളുണ്ടെന്ന് തോമസ് ഐസക്

കേന്ദ്രത്തിന്റെ കൊറോണ സാമ്പത്തിക പാക്കേജില്‍ അവ്യക്തതകളുണ്ടെങ്കിലും കേരളം സ്വാഗതം ചെയ്യുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്.

സംസ്ഥാന ധനമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴിയെങ്കിലും ധനപ്രതിസന്ധി അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് കേന്ദ്രത്തോട് അദ്ദേഹം ആവശ്യപ്പെട്ടു.

4.2,36,000 അംഗങ്ങളുള്ള സന്നദ്ധസേന രൂപം കൊള്ളുന്നു

കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ 2,36,000 അംഗങ്ങളുള്ള സന്നദ്ധസേന രൂപീകരിക്കുന്നു. 22 നും -40 ഇടയില്‍ പ്രായമുള്ള ആര്‍ക്കും 'സന്നദ്ധം' പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് സേനയുടെ ഭാഗമാകാമെന്നു  മുഖ്യമന്ത്രി പറഞ്ഞു.

5.കുടുംബശ്രീ വഴിയുള്ള 2000 കോടിയുടെ ബാങ്ക് വായ്പ പത്തിനകം അയല്‍ക്കൂട്ടം അംഗങ്ങളിലേക്ക്

മുഖ്യമന്ത്രി പ്രഖ്യാപിച്ച കുടുംബശ്രീ വഴിയുള്ള 2000 കോടിയുടെ ബാങ്ക് വായ്പ പത്തിനകം അയല്‍ക്കൂട്ടം അംഗങ്ങളുടെ അക്കൗണ്ടിലെത്തിക്കാന്‍ നടപടികളാരംഭിച്ചു. മൂന്ന് വര്‍ഷംവരെ തിരിച്ചടവ് കാലാവധിയില്‍ ഒരാള്‍ക്ക് 20,000 രൂപ ലഭിക്കും. പലിശ സര്‍ക്കാര്‍ നല്‍കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT