News & Views

ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന വാര്‍ത്തകള്‍; മാര്‍ച്ച് 30

Dhanam News Desk
1.കൊറോണ: ആകെ മരണം 34000

കൊറോണ വൈറസ് മൂലം ലോകത്താകമാനമായുള്ള മരണം ഏകദേശം 34000 ആയി. 722289 പേര്‍ക്ക് എല്ലാ രാജ്യങ്ങളിലുമായി രോഗ ബാധ സ്ഥിരീകരിച്ചു. ഇന്ത്യയില്‍ 1024 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതില്‍ 27 പേര്‍ മരിച്ചു. കേരളത്തില്‍ 202 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

2.റാപ്പിഡ് ടെസ്റ്റിന് ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലിന്റെ അനുമതി

കൊറോണ വൈറസ് സംസ്ഥാനത്ത് സാമൂഹ്യ വ്യാപന ഘട്ടത്തിലേക്ക് കടക്കുന്നുണ്ടോ എന്നറിയാന്‍ പെട്ടെന്ന് രോഗനിര്‍ണയം സാദ്ധ്യമാക്കുന്ന റാപ്പിഡ് ടെസ്റ്റ് നടത്താനുള്ള സര്‍ക്കാര്‍ നടപടിക്ക്് ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലിന്റെ അനുമതി ലഭിച്ചു.3 ദിവസത്തിനകം റാപ്പിഡ് ടെസ്റ്റ് നടത്തിത്തുടങ്ങാനാകുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയി്ചചു.

3.സമൂഹ വ്യാപന സാധ്യത തള്ളിക്കളയാനാകില്ലെന്ന് കെ.ജി.എം.ഒ.എ

സംസ്ഥാനത്ത് കോവിഡ് 19 സമൂഹ വ്യാപന സാധ്യത തള്ളിക്കളയാനാകില്ലെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ. ജലദോഷപ്പനി വ്യാപകമാകുന്നത് സൂചനയായി കാണണമെന്നും ഇക്കാര്യത്തില്‍ ശാസ്ത്രീയ പരിശോധന വേണമെന്നും അസോസിയേഷന്‍ അഭിപ്രായപ്പെട്ടു.

4.ഇ.പി.എഫ് നിക്ഷേപത്തിന്റെ 75 ശതമാനം പിന്‍വലിക്കാന്‍ അനുമതി

ഇ.പി.എഫ് നിക്ഷേപത്തിന്റെ 75 ശതമാനം  തിരിച്ചടവില്ലാതെ പിന്‍വലിക്കാന്‍ അനുമതി നല്‍കിക്കൊണ്ട്  ഇ.പി.എഫ് ചട്ടം ഭേദഗതി ചെയ്തുള്ള വിജ്ഞാപനമായി. 4.8 കോടി ജീവനക്കാര്‍ക്ക് പ്രയോജനകരമാകും ഇത്.

5.റിസര്‍വ് ചെയ്ത റെയില്‍വേ ടിക്കറ്റുകള്‍ പിഴയില്ലാതെ റദ്ദാക്കാം

ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ 14 വരെ റിസര്‍വ് ചെയ്ത ടിക്കറ്റുകള്‍ പിഴയില്ലാതെ റദ്ദാക്കാന്‍ അനുവദിക്കുമെന്ന് റെയില്‍വേ അറിയിപ്പില്‍ പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT