ആധാറും പാനും തമ്മില്‍ ബന്ധിപ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 31 ആണെന്ന് ആദായനികുതി വകുപ്പ് ഓര്‍മിപ്പിച്ചു. ഈ തീയതിക്കകം ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ ഉപയോഗക്ഷമമല്ലാതാകും. തീയതി ഇനി നീട്ടില്ലെന്നും വകുപ്പ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ പറയുന്നു.
സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നതൊഴിവാക്കാന്‍, കോവിഡ് 19 പശ്ചാത്തലത്തില്‍ ബാറുകളും മദ്യ വില്‍പനശാലകളും അടച്ചിടേണ്ടതില്ലെന്നു സര്‍ക്കാര്‍ തീരുമാനം. കോവിഡ് ഭീതി വില്‍പനയെ ബാധിച്ചിട്ടില്ല. ചില്ലറ വില്പനശാലകള്‍ വഴി ദിവസം ശരാശരി 38 കോടി രൂപയുടെ മദ്യം വില്‍ക്കുന്നുണ്ട്.
ടെലികോം വകുപ്പിനു നല്‍കാനുള്ള അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ (എജിആര്‍) കുടിശിക തിരിച്ചടയ്ക്കുന്നതിന് കമ്പനികള്‍ക്കു 20 വര്‍ഷത്തെ ജാലക സംവിധാനം ഏര്‍പ്പെടുത്തണമെന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍.ഇത്രയും വലിയ തുക ഒരുമിച്ച് അടയ്ക്കുന്നതു ഗുരുതര പ്രത്യാഘാതമുണ്ടാക്കും. എല്ലാ കമ്പനികളും കുടിശികയുടെ ഒരു ഭാഗം അടച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
വികസന പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതില്‍ കൃഷി, വ്യവസായം, പശ്ചാത്തല സൗകര്യം, ധനകാര്യം മുതലായ രംഗങ്ങളിലെ സ്ഥിതിവിവരക്കണക്ക് സമയബന്ധിതമായി ലഭ്യമാക്കുന്നതിനു കേരളത്തില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ വരുന്നു.ദേശീയ സ്ഥിതിവിവര കമ്മീഷന്റെ മുന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി സി മോഹനനെ കമ്മീഷന്‍ ചെയര്‍മാനായി നിയമിക്കും. ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് മുന്‍ ഡയറക്ടര്‍ മീരാ സാഹിബ് കമ്മീഷനിലെ മുഴുവന്‍ സമയ അംഗവും ബാംഗ്ലൂര്‍ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് വകുപ്പ് മേധാവി ഡോ. മധുര സ്വാമിനാഥന്‍, ഹൈദരാബാദ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് റൂറല്‍ ഡവല്‌മെന്റിലെ ഫാക്കല്‍റ്റി അംഗം ഡോ. വി. സുര്‍ജിത്ത് വിക്രമന്‍ എന്നിവര്‍ പാര്‍ട് ടൈം അംഗങ്ങളുമായിരിക്കും. മൂന്നു വര്‍ഷമാണ് കമ്മീഷന്റെ കാലാവധി.
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടശേഷമുണ്ടായ ഓണ്‍ലൈന്‍ ഓര്‍ഡറുകളുടെ വര്‍ദ്ധനവ് നേരിടാന്‍ അമേരിക്കയില്‍ ഒരു ലക്ഷം
വെയര്‍ഹൗസ്, ഡെലിവറി തൊഴിലാളികളെ പുതുതായി നിയമിക്കുമെന്ന് ആമസോണ്‍.കോം അറിയിച്ചു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine