News & Views

നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ഏപ്രിൽ 26

Dhanam News Desk

1. സംസ്ഥാനാന്തര സ്വകാര്യ ബസ് സർവീസ്: നിരക്ക് സർക്കാർ നിശ്ചയിക്കും

സംസ്ഥാനാന്തര സ്വകാര്യ ബസുകൾ അമിതനിരക്ക് ഈടാക്കുന്നത് തടയാൻ അംഗീകൃത നിരക്ക് സർക്കാർ നിശ്ചയിക്കും. അമിതവേഗം നിയന്ത്രിക്കാൻ വേഗപ്പൂട്ട് നിർബന്ധമാക്കുമെന്നും മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു. നിരക്ക് ഏകീകരിക്കാനും പുതുക്കി നിശ്ചയിക്കാനും ജസ്റ്റിസ് എം. രാമചന്ദ്രൻ കമ്മിറ്റിയുടെ സഹായം തേടും. ജൂൺ ഒന്നുമുതൽ ജിപിഎസ് നിർബന്ധമാക്കാനും മന്ത്രിയുടെ അധ്യക്ഷതയിലുള്ള ഉന്നതതല യോഗം തീരുമാനിച്ചു.

2. ലോജിസ്റ്റിക്സ് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ ഫ്ലിപ്കാർട്ട്

ലോജിസ്റ്റിക്സ്, വെയർ ഹൗസ് സംവിധാനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഫ്ലിപ്കാർട്ട് 3,000 കോടി രൂപ നിക്ഷേപിക്കും. നാഷണൽ കാപിറ്റൽ റീജിയൺ, പശ്ചിമ ബംഗാൾ, കർണാടക എന്നിവിടങ്ങളിലാണ് ലോജിസ്റ്റിക്സ്-വെയർ ഹൗസ് സംവിധാങ്ങൾ വ്യാപിപ്പിക്കുക.

3. ബൗദ്ധിക സ്വത്തവകാശ ലംഘനം: ഇന്ത്യ യുഎസിന്റെ വാച്ച് ലിസ്റ്റിൽ

ബൗദ്ധിക സ്വത്തവകാശ ലംഘനങ്ങൾ കൂടുന്നെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയെ യുഎസ് തങ്ങളുടെ പ്രയോറിറ്റി വാച്ച് ലിസ്റ്റിൽ ഉൾപ്പെടുത്തി. ഇതിനാവശ്യമായ ചട്ടക്കൂട് തയ്യാറാക്കുന്നതിൽ രാജ്യം പരാജയപ്പെട്ടിട്ടുണ്ടെന്നാണ് യുഎസ് ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യ കൂടാതെ ചൈനയുൾപ്പെടെ 11 രാജ്യങ്ങളും ലിസ്റ്റിലുണ്ട്.

4. ട്രില്യൺ ഡോളർ കമ്പനിയായി മൈക്രോ സോഫ്റ്റ്

മികച്ച സാമ്പത്തിക ഫലത്തിന്റെ പിൻബലത്തിൽ 1 ട്രില്യൺ ഡോളർ മൂല്യമുള്ള കമ്പനിയായി മൈക്രോ സോഫ്റ്റ്. ക്ലൗഡ് കംപ്യൂട്ടിങ് ബിസിനസ് ആണ് കമ്പനിയെ ഈ നേട്ടം കൈവരിക്കാൻ സഹായിച്ചത്.

5. 39 രാജ്യങ്ങൾക്കുള്ള വിസ ഇളവ് വെട്ടിച്ചുരുക്കി ശ്രീലങ്ക

360 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടന പരമ്പരയ്ക്ക് ശേഷം 39 രാജ്യങ്ങൾക്കുള്ള വിസ-ഓൺ-അറൈവൽ സംവിധാനം ശ്രീലങ്ക റദ്ദാക്കി. സുരക്ഷ കാരണങ്ങളാലാണ് ഈ തീരുമാനമെടുത്തിരിക്കുന്നതെന്ന് ടൂറിസം മന്ത്രി അറിയിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT