അതിവേഗം പടരുന്ന കൊറോണ വൈറസിന്റെ ഭീഷണി ലോക സമ്പദ്വ്യവസ്ഥയെ ബാധിക്കുമോ എന്ന ആശങ്ക ഉയര്‍ത്തി ആഗോള തലത്തില്‍ ഓഹരി വിപണികള്‍ ഇടിഞ്ഞു. എണ്ണവിലയും താഴുകയാണ്.
എജിആര്‍ കുടിശ്ശികയുടെ ഒരു ഭാഗം മാര്‍ച്ച് 31 നകം മുന്‍കൂര്‍ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ടെലികോം കമ്പനികള്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പുമായി ആശയ വിനിമയം നടത്തുന്നതായി റിപ്പോര്‍ട്ട്. സുപ്രീം കോടതിയില്‍ ഇക്കാര്യം അറിയിച്ച് പരമാവധി ഇളവ് നേടാനുള്ള ലക്ഷ്യമാണ് കമ്പനികളുടേത്.
പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ നവിമുംബൈയില്‍ നെരൂളിലുള്ള ഭൂമി വില്‍ക്കാന്‍ ശ്രമം. ഇതുവഴി 1500 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. മഹാരാഷ്ട്ര നഗര, വ്യവസായ വികസന കോര്‍പ്പറേഷന്റെ (സിഡ്‌കോ) സഹായത്തോടെ പരമാവധി വില ലഭ്യമാക്കി ഭൂമി വില്‍ക്കാനാണ് ആലോചന നടക്കുന്നത്. ഏകദേശം ഒരു ലക്ഷം ചതുരശ്രമീറ്റര്‍ സ്ഥലമാണ് എയര്‍ ഇന്ത്യക്ക് ഇവിടെയുള്ളത്.
രാജ്യത്ത് സ്വര്‍ണ ഇറക്കുമതി കുറഞ്ഞതായി കണക്കുകള്‍. 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ സ്വര്‍ണ ഇറക്കുമതി 6.7 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി 23 ബില്യണ്‍ ഡോളറിലേക്കെത്തി. അതേസമയം സ്വര്‍ണ ഇറക്കുമതിയില്‍ രേഖപ്പെടുത്തിയ ഇടിവ് മൂലം 118 ബില്യണ്‍ ഡോളറോളം വ്യാപാര കമ്മി ചുരുങ്ങി.
മെഡിക്കല്‍ ടൂറിസം സേവന മേഖലകളില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള നിക്ഷേപക സംഗമം, ഇന്ത്യ ഹീല്‍സ് 2020, കൊച്ചി ഗ്രാന്റ് ഹയാത്തില്‍ ജനുവരി 30 മുതല്‍ ഫെബ്രുവരി 2 വരെ നടക്കും. നൂറില്‍ അധികം ഇന്ത്യന്‍ പ്രതിനിധികളും ഏതാണ്ട് നാല്‍പതു രാജ്യങ്ങളില്‍ നിന്നുള്ള ഇരുന്നൂറില്‍ അധികം വിദേശ പ്രതിനിധികളും പങ്കെടുക്കും. വാണിജ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള സര്‍വീസസ് എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സിലാണ് നിക്ഷേപ സംഗമം സംഘടിപ്പിക്കുന്നത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine