News & Views

ഇന്ന് നിങ്ങൾ അറിയേണ്ട 5 ബിസിനസ് വാർത്തകൾ-ജനുവരി 15

Dhanam News Desk

1. കൊല്ലം ബൈപാസ് ഇന്നു തുറക്കുന്നു

കൊല്ലം ബൈപാസ് ഇന്ന് ഗതാഗതത്തിനു തുറന്നു കൊടുക്കും. പ്രധാന മന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ഇതോടെ ആലപ്പുഴ ഭാഗത്തു നിന്നു തിരുവനന്തപുരത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്കു കൊല്ലം നഗരത്തിലെ വാഹനത്തിരക്കിൽപ്പെടാതെ കടന്നുപോകാനാകും. 13.13 കിലോമീറ്ററാണ് ബൈപാസിന്റെ ആകെ ദൈർഘ്യം.

2. നാണയപ്പെരുപ്പം വീണ്ടും കുറഞ്ഞു

ആർബിഐയ്ക്ക് പലിശ നിരക്ക് കുറക്കാൻ അവസരമൊരുക്കി രാജ്യത്തെ നാണയപ്പെരുപ്പം കുത്തനെ താഴോട്ട്. റീറ്റെയ്ൽ വില സൂചികയെ ആധാരമാക്കിയുള്ള നാണയപ്പെരുപ്പ നിരക്ക് ഡിസംബറിൽ 2.19 ശതമാനത്തിലെത്തി. 18 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഭക്ഷ്യ ഉൽപന്നങ്ങളുടെ വില കുറഞ്ഞതാണ് കാരണം. നവംബറിൽ ഇത് 2.33 ശതമാനമായിരുന്നു. മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പനിരക്ക് ഡിസംബറിൽ 8.38 ശതമാനത്തിലെത്തി. എട്ടു മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. നവംബറിൽ 16.28 ശതമാനമായിരുന്നു. 

3. ജെറ്റ് എയർവേയ്‌സിന്റെ പ്രശ്നങ്ങളിൽ സർക്കാർ ഇടപെടില്ല  

ജെറ്റ് എയർവേയ്‌സിന്റെ പ്രശ്നങ്ങളിൽ കേന്ദ്ര സർക്കാർ ഇടപെടില്ലെന്ന് മന്ത്രി സുരേഷ് പ്രഭു. അതേസമയം വ്യോമയാന രംഗത്തെ പ്രവർത്തന ചെ;ചെലവുകൾ കുറക്കാൻ വ്യോമയാന മന്ത്രാലയം  ധനകാര്യ മന്ത്രാലയുമായി ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 

4. അനന്തനാരായണന്റെ രാജി: മിന്ത്രയുടെ സിഇഒ പോസ്റ്റ് ഫ്ലിപ്കാർട്ട് ഒഴിവാക്കി    

ഫ്ലിപ്കാർട്ടിന്റെ ഓൺലൈൻ ഫാഷൻ ബ്രാൻഡായ മിന്ത്രയുടെ സിഇഒ സ്ഥാനത്തുനിന്നും  അനന്തനാരായണൻ രാജി വെച്ചതോടെ സിഇഒ എന്ന പോസ്റ്റ് തന്നെ കമ്പനി ഒഴിവാക്കി. മിന്ത്രയുടെ പുതിയ മേധാവിയായി അമർ നാഗറാമിനെ നിയമിച്ചു. ഇന്നലെയാണ് അനന്തനാരായണൻ രാജിവെച്ചത്. 

5. ആദായ നികുതി പരിധി അഞ്ച് ലക്ഷമാക്കിയേക്കും

ഇടക്കാല ബജറ്റില്‍ നിലവിലുള്ള ആദായ നികുതി പരിധി 2.5 ലക്ഷത്തില്‍നിന്ന് അഞ്ചുലക്ഷമായി ഉയര്‍ത്തിയേക്കും. വോട്ട് ഓണ്‍ അക്കൗണ്ട് ആയതിനാല്‍ പരോക്ഷ നികുതി നയത്തില്‍ മാറ്റമൊന്നും വരുത്തിയേക്കില്ല. ഫെബ്രുവരി ഒന്നിനാകും ഇടക്കാല ബജറ്റ് അവതരിപ്പിക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT