പുതുവര്‍ഷ സമ്മാനമായി രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ 102 ലക്ഷം കോടിയുടെ ബൃഹദ് പദ്ധതികള്‍ പ്രഖ്യാപിച്ചു. അഞ്ച് വര്‍ഷം കൊണ്ട് പദ്ധതികള്‍ നടപ്പാക്കാനാണ് ലക്ഷ്യം. 2024-25ല്‍ ഇന്ത്യയെ അഞ്ച് ലക്ഷം കോടി ഡോളര്‍ മൂല്യമുള്ള സാമ്പത്തിക വ്യവസ്ഥയാക്കി മാറ്റാനുള്ള പ്രധാനമന്ത്രിയുടെ നയത്തിന്റെ ഭാഗമാണ് പുതിയ പ്രഖ്യാപനം.
സംസ്ഥാനം പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളെ ഉപേക്ഷിച്ചുകൊണ്ട്്. 'പ്ലാസ്റ്റിക് മാലിന്യ മുക്ത കേരളം' എന്ന ലക്ഷ്യവുമായി പ്‌ളാസ്റ്റിക് നിര്‍മാണവും വില്പനയും ഉപയോഗവും നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. പ്‌ളാസ്റ്റിക് സംസ്‌കരിക്കാന്‍ ഇനി സര്‍ക്കാര്‍ സംവിധാനമുണ്ടാകില്ല. പൊതുസ്ഥലത്ത് വലിച്ചെറിഞ്ഞാല്‍ ക്രിമിനല്‍ കുറ്റമാകും.
ട്രെയിന്‍ യാത്രാ നിരക്കു വര്‍ദ്ധന ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.അടിസ്ഥാന നിരക്കുകളില്‍ ഒരു രൂപ 40 പൈസയാണ് കൂടുന്നത്്.
ഇരട്ടവോട്ടുകള്‍ ഒഴിവാക്കി വോട്ടര്‍പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കാനുള്ള നിര്‍ദേശം കേന്ദ്ര നിയമമന്ത്രാലയത്തിന്റെ പരിഗണനയില്‍. വിവിധ സംസ്ഥാനങ്ങളില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തങ്ങള്‍ക്കനുകൂലമായി വോട്ടര്‍പ്പട്ടികയില്‍ നടത്തിയിട്ടുള്ള ക്രമക്കേടുകളടക്കം ഇല്ലാതാക്കാന്‍ തിരഞ്ഞെടുപ്പു കമ്മിഷനാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്.
തിരുവനന്തപുരം- കാസര്‍കോഡ് സെമി ഹൈസ്പീഡ് റെയില്‍വേ പദ്ധതി നിര്‍ണായക ഘട്ടത്തിലേക്ക്. സ്ഥലമേറ്റെടുക്കുന്നതിന് മുന്നോടിയായുള്ള ആകാശ സര്‍വേ ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാകും.
Read DhanamOnline in English
Subscribe to Dhanam Magazine