News & Views

ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന വാര്‍ത്തകള്‍; മാര്‍ച്ച് 18

Dhanam News Desk
1. കൊറോണ വൈറസ് ബാധിത രാജ്യങ്ങളില്‍ നിന്ന് പൗരന്മാരെ കപ്പലില്‍ കൊണ്ടുവരാന്‍ നാവിക സേന ഒരുങ്ങുന്നു

കേന്ദ്ര നിര്‍ദേശപ്രകാരം കൊറോണ വൈറസ് ബാധിത രാജ്യങ്ങളില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ കപ്പലില്‍ കൊണ്ടുവരാന്‍ സതേണ്‍ നേവല്‍ കമാന്‍ഡിന് കീഴിലുള്ള കൊച്ചിയിലെ നാവിക താവളം ഒരുങ്ങുന്നു. 200 ഇന്ത്യന്‍ പൗരന്മാരെ ഉള്‍ക്കൊള്ളാന്‍ അനുയോജ്യമായ കപ്പലാണ് സജ്ജീകരിക്കുന്നതെന്ന് പ്രതിരോധ വക്താവ് കൊച്ചിയില്‍ പറഞ്ഞു.

2. ടോക്കിയോ ഒളിമ്പിക്സ് മാറ്റേണ്ടിവരില്ലെന്ന പ്രതീക്ഷയോടെ ഐ.ഒ.സി

കൊറോണ വൈറസ് വ്യാപനത്തിന്റെ പേരില്‍ ടോക്കിയോ ഒളിമ്പിക്സ് മാറ്റേണ്ടിവരില്ലെന്ന പ്രതീക്ഷയുമായി ഐ.ഒ.സി. 'കടുത്ത തീരുമാനങ്ങളൊന്നും തല്‍ക്കാലം ആവശ്യമില്ല':ഐ.ഒ.സി അഭിപ്രായപ്പെട്ടു. അതേസമയം, യൂറോ കപ്പ് 2021 ജൂണിലേക്കു മാറ്റി

3. തീവണ്ടി യാത്രക്കാര്‍ 61 ശതമാനം കുറഞ്ഞു

കൊറോണയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ ജനറല്‍ കോച്ചുകളിലെ ദിവസയാത്രക്കാരുടെ എണ്ണം 61 ശതമാനം കുറഞ്ഞു. മാര്‍ച്ച് 10-ന് 2.2 ലക്ഷം യാത്രക്കാരുണ്ടായിരുന്നത് 15-ന് 80,188 പേരായാണ് കുറഞ്ഞത്.ബുക്കു ചെയ്ത യാത്രക്കാര്‍ ടിക്കറ്റ് റദ്ദാക്കുന്നതും കൂടി.

4. സുരക്ഷാക്രമീകരണം വേണമെന്ന് റിസര്‍വ് ബാങ്ക്

കൊറോണ വ്യാപനം തടയാന്‍ ബാങ്കുകളില്‍ സുരക്ഷാക്രമീകരണം ഉറപ്പുവരുത്തണമെന്നും ഡിജിറ്റല്‍ ഇടപാട് പ്രോത്സാഹിപ്പിക്കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിനൊപ്പം സാമ്പത്തികാഘാതം പഠിക്കണമെന്നും ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി ഒരു പ്രത്യേക ടീമിനെ നിയോഗിക്കണമെന്നും നിര്‍ദേശിച്ചു.

5. വിസ നടപടികള്‍ കടുപ്പിച്ച് യു.എ.ഇ; സന്ദര്‍ശക വിസകളും റദ്ദാക്കും

കോവിഡ്-19 ബാധയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 17 വരെ സന്ദര്‍ശക വിസ ലഭ്യമായവര്‍ക്കെല്ലാം അത് അസാധുവാകുമെന്ന് യു.എ.ഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചു. എല്ലാവിധ വിസകളുടെയും വിതരണം യു.എ.ഇ നിര്‍ത്തിവെച്ചതിന് പിന്നാലെയാണിത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT