News & Views

യുഎഇ വിളിക്കുന്നു; റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്കും ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും ദീർഘകാല വിസ 

Dhanam News Desk

ആഗോള എണ്ണ വിലയിലുണ്ടായ ഇടിവിൽ നിന്നും സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിക്കാം എന്ന ചർച്ചയിലാണിപ്പോൾ യുഎഇ അധികൃതർ.

ബിസിനസ്, തൊഴിൽ മേഖലകളിലുള്ള തങ്ങളുടെ ബൃഹത്തായ വിദേശ മാനവ വിഭവ ശേഷിയെ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന ചർച്ചയിലാണിപ്പോൾ യുഎഇ അധികൃതർ. പ്രത്യേകിച്ചും എണ്ണ വില തുടർച്ചയായി ഇടിയുന്ന സാഹചര്യത്തിൽ.

ഇതിന്റെ ഭാഗമായി വിസ ചട്ടങ്ങളിൽ നിർണ്ണായക ഭേദഗതികൾ വരുത്തിയിരിക്കുകയാണ് ഭരണകൂടം. സമ്പന്നരും സമർത്ഥരുമായ വിദേശികൾക്ക് ദീർഘകാല വിസ നൽകാൻ വിധത്തിലാണ് ഭേദഗതി.

യുഎഇയിൽ കുറഞ്ഞത് അഞ്ച് ദശലക്ഷം ദിർഹത്തിന്റെയെങ്കിലും റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടിയുള്ളയാളുകൾക്ക് അഞ്ച് വർഷത്തെ റസിഡൻസിയാണ് ഭരണകൂടം വാദ്ഗാനം ചെയ്യുന്നത്. വായ്പയിന്മേൽ ഉള്ള പ്രോപ്പർട്ടി ആകരുത് ഇതെന്നാണ് വ്യവസ്ഥ. യുഎഇയുടെ ഔദ്യോഗിക വാർത്താ ഏജൻസിയാണ് ശനിയാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങൾ പുറത്തുവിട്ടത്.

രാജ്യത്ത് 10 ദശലക്ഷം ദിർഹത്തിന് മുകളിൽ നിക്ഷേപം ഉണ്ടെങ്കിൽ പുതുക്കാവുന്ന 10 വർഷത്തെ വിസ ലഭിക്കും. മൊത്തം നിക്ഷേപത്തിന്റെ 60 ശതമാനമെങ്കിലും റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് പുറത്തുള്ള ഏതെങ്കിലും മേഖലയിലായിരിക്കണമെന്ന് മാത്രം. ഈ വിഭാഗത്തിലുള്ളവർക്ക് ജീവിത പങ്കാളിയെയും കുട്ടികളേയും കൂടെ കൊണ്ടുവരാം.

സംരംഭകർക്ക്‌ അഞ്ച് വർഷത്തെ വിസ നൽകാൻ തയ്യാറാണെന്ന് ഭരണകൂടം അറിയിച്ചിട്ടുണ്ട്. ഉന്നത തൊഴിൽ, വിദ്യാഭ്യാസ യോഗ്യതയുള്ള ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും 10 വർഷത്തെ വിസ നൽകും.

എന്നാൽ ചില യൂറോപ്യൻ രാജ്യങ്ങൾ കൂടുതൽ ഉദാരമായ വിസ നയങ്ങളുമായി ഒരു വലിയ വിഭാഗം കുടിയേറ്റക്കാരെ ആകർഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, യുഎഇ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കേണ്ടതുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT