News & Views

കേരളത്തില്‍ 27,000ത്തിലധികം സ്തനാര്‍ബുദ സ്‌ക്രീനിംഗ്; ശൃംഖല വിപുലീകരിച്ച് യുഇ ലൈഫ് സയന്‍സസ്

പൊതുമേഖല, സ്വകാര്യ ആശുപത്രികള്‍, ഡയഗ്‌നോസ്റ്റിക് കേന്ദ്രങ്ങള്‍, സന്നദ്ധ സംഘടനകള്‍, സമൂഹാരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് സ്‌ക്രീനിംഗ് ശൃംഖല വ്യാപിപ്പിച്ചത്

Dhanam News Desk

കേരളത്തില്‍ സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യത്തില്‍ വലിയ വെല്ലുവിളിയായി മാറുന്ന സാഹചര്യത്തില്‍, പ്രാഥമിക സ്‌ക്രീനിംഗ് കൂടുതല്‍ സ്ത്രീകളിലേക്ക് എത്തിക്കുന്നതില്‍ നിര്‍ണായക മുന്നേറ്റവുമായി യുഇ ലൈഫ് സയന്‍സസ്. വേദനയില്ലാത്തതും റേഡിയേഷന്‍ രഹിതവുമായ അള്‍ട്രാ പോര്‍ട്ടബിള്‍ ടാക്‌റ്റൈല്‍ സെന്‍സര്‍ ഉപകരണമായ ഐ-ബ്രെസ്റ്റ് എക്‌സാം ഉപയോഗിച്ച് 2023 മുതല്‍ 2026 വരെയുള്ള കാലയളവില്‍ കേരളത്തില്‍ 27,000-ത്തിലധികം പരിശോധനകള്‍ പൂര്‍ത്തിയായി.

സ്ത്രീകളില്‍ കണ്ടെത്തുന്ന കാന്‍സര്‍ കേസുകളില്‍ സ്തനാര്‍ബുദത്തിന്റെ പങ്ക് ഉയര്‍ന്നുവരുന്ന പശ്ചാത്തലത്തിലാണ് ഈ ഇടപെടല്‍. കേരളത്തില്‍ സ്തനാര്‍ബുദം പലപ്പോഴും വൈകിയ ഘട്ടത്തിലാണ് തിരിച്ചറിയപ്പെടുന്നത്. ബോധവത്കരണത്തിന്റെ കുറവ്, തുറന്നുപറയാനുള്ള മടി, പരിശോധനയോടുള്ള ഭയം, മാമ്മോഗ്രാഫി സംബന്ധിച്ച ആശങ്കകള്‍ എന്നിവ പല സ്ത്രീകളെയും സമയബന്ധിത പരിശോധനയില്‍ നിന്ന് പിന്തിരിപ്പിക്കുന്ന ഘടകങ്ങളാണ്.

ഈ സാഹചര്യത്തിലാണ് ആശുപത്രി കേന്ദ്രീകൃത സംവിധാനങ്ങളില്‍ മാത്രം ഒതുങ്ങാതെ, സ്ത്രീകളുടെ സമീപത്തേക്ക് പ്രാഥമിക പരിശോധന എത്തിക്കുന്ന മാതൃകയുമായി യുഇ ലൈഫ് സയന്‍സസ് ശൃംഖല വിപുലീകരിച്ചത്. സംശയാസ്പദമായ കണ്ടെത്തലുകള്‍ ഉണ്ടായാല്‍ തുടര്‍ പരിശോധനയിലേക്കും വിദഗ്ധ പരിചരണത്തിലേക്കും രോഗികളെ നയിക്കുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കിയത്.

പൊതുമേഖല, സ്വകാര്യ ആശുപത്രികള്‍, ഡയഗ്‌നോസ്റ്റിക് കേന്ദ്രങ്ങള്‍, സന്നദ്ധ സംഘടനകള്‍, സമൂഹാരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് സ്‌ക്രീനിംഗ് ശൃംഖല വ്യാപിപ്പിച്ചത്. സ്വസ്ഥ് മഹിള സ്വസ്ഥ് ഭാരത്-യൂവീക്യാന്‍ പദ്ധതിയിലൂടെ 14,000-ത്തിലധികം സ്‌ക്രീനിംഗുകളും കൊച്ചിന്‍ കാന്‍സര്‍ സൊസൈറ്റിയുമായി ചേര്‍ന്ന് 5,000 സ്‌ക്രീനിംഗുകളും നടന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT