Image courtesy: canva. rishi sunak/fb 
News & Views

കുടിയേറ്റക്കാര്‍ക്ക് കടിഞ്ഞാണിടാന്‍ ഋഷി സുനക്; വീസ ചട്ടം കര്‍ശനമാക്കി

വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലവസരങ്ങള്‍ക്കായി യു.കെയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും തിരിച്ചടി

Dhanam News Desk

വിദേശത്ത് നിന്ന് തൊഴില്‍ തേടി യു.കെയിലെത്തുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതോടെ കുടിയേറ്റം കുറയ്ക്കുന്നതിനായി കൂടുതല്‍ നിയന്ത്രണങ്ങളുമായി രാജ്യം. ഇതിന്റെ ഭാഗമായി വീസ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുകയാണെന്ന് യു.കെ പ്രധാനമന്ത്രി ഋഷി സുനക് അറിയിച്ചു. 

മാറ്റങ്ങള്‍ ഇങ്ങനെ

വീസ നിയമങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ പ്രകാരം സ്‌കില്‍ഡ് വീസ ലഭിക്കാനുള്ള ശമ്പളപരിധി 26,200 പൗണ്ടില്‍ നിന്ന് 38,700 പൗണ്ടായി ഉയര്‍ത്തി. ഫാമിലി വിസയ്ക്ക് അപേക്ഷിക്കാനുള്ള ശമ്പളപരിധിയും വര്‍ദ്ധധിപ്പിച്ചിട്ടുണ്ട്. മാത്രമല്ല ഗവേഷണാധിഷ്ഠിതമായ ബിരുദാനന്തര കോഴ്സ് പഠിക്കുന്നവരൊഴികെയുള്ള വിദേശവിദ്യാര്‍ഥികള്‍ക്ക് ആശ്രിതവിസയില്‍ കുടുംബാംഗങ്ങളെ യു.കെയിലേക്ക് കൊണ്ടുവരാന്‍ ഇനിമുതല്‍ അനുമതി ഇല്ല.

Dhanam Retail & Franchise Summit 2023: Learn, Network & Grow. For more details click here

വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലവസരങ്ങള്‍ക്കായി യു.കെയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ നിയന്ത്രണങ്ങള്‍ തിരിച്ചടിയാകും. നിയമങ്ങള്‍ കര്‍ശനമാക്കുന്നതോടെ യു.കെയിലേക്ക് കുടിയേറ്റം നടത്തുന്നവരില്‍ മൂന്നുലക്ഷത്തോളം പേരുടെയെങ്കിലും കുറവ് ഉണ്ടായേക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. 2024 പകുതിയോടെ പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍വന്നേക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT