ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ ഹൈടെക്, പരിസ്ഥിതി സൗഹൃദ കെട്ടിട നിര്‍മാണ സംരംഭമായ യു-സ്ഫിയറിന്റെ ബ്രാന്‍ഡ് ഐഡന്റിറ്റി യു.എല്‍.സി.സി.എസ് ചെയര്‍മാന്‍ രമേശന്‍ പാലേരി അനാവരണം ചെയ്യുന്നു.  
News & Views

മൂന്ന് വര്‍ഷത്തെ നിര്‍മാണങ്ങള്‍ ഒരുവര്‍ഷം കൊണ്ട് തീര്‍ക്കും; പരിസ്ഥിതി സൗഹൃദ കെട്ടിട നിര്‍മാണ സംരംഭത്തിന് തുടക്കമിട്ട് ഊരാളുങ്കല്‍

കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കും

Dhanam News Desk

അതിവേഗത്തില്‍ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന അത്യാധുനിക, ഹൈടെക്, പരിസ്ഥിതി സൗഹൃദ കെട്ടിട നിര്‍മാണ സംരംഭത്തിന് തുടക്കമിട്ട് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യു.എല്‍.സി.സി.എസ്). യു-സ്ഫിയര്‍ എന്ന പുതിയ ബ്രാന്‍ഡിലൂടെ പരമ്പരാഗത നിര്‍മാണത്തേക്കാള്‍ വേഗതയേറിയതും ഘടകഭാഗങ്ങള്‍ മുന്‍കൂട്ടി നിര്‍മിച്ച് കൃത്യതയോടെ യോജിപ്പിക്കുന്ന രീതിയിലുള്ള നിര്‍മാണ പ്രവര്‍ത്തനമാണ് അവതരിപ്പിക്കുന്നത്. യുഎല്‍സിസിഎസിന്റെ 100-ാം വാര്‍ഷിക വേളയിലാണ് പുതിയ ബ്രാന്‍ഡ് അവതരിപ്പിച്ചത്.

സ്വകാര്യ മേഖലയിലെ വലിയ നിര്‍മാണ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുന്നതിന്റെയും യു.എല്‍.സി.സി.എസിന്റെ വിപുലീകരണ പ്രവര്‍ത്തനങ്ങളുടെയും ഭാഗമായാണ് പുതിയ ബ്രാന്‍ഡ് അവതരിപ്പിച്ചതെന്ന് ചെയര്‍മാന്‍ രമേശന്‍ പാലേരി പറഞ്ഞു.

സമയ ലാഭം

ഇ.പി.എസ്, എ.എഫ്.സി പാനല്‍ ഉപയോഗിച്ചുള്ള നിര്‍മാണങ്ങളില്‍ സ്മാര്‍ട്ട് സൊല്യൂഷന്‍ സാങ്കേതിക വിദ്യയുടെ സഹായം ഉപയോഗപ്പെടുത്തിയാണ് യു-സ്ഫിയര്‍ പദ്ധതി നടപ്പാക്കുന്നത്. ഇതിലൂടെ കുറഞ്ഞ ജീവനക്കാരെക്കൊണ്ട് നിര്‍മാണ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും.

നിലവില്‍ മൂന്ന് വര്‍ഷമെടുക്കുന്ന നിര്‍മാണ പ്രവൃത്തികള്‍ ഒരുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ യു-സ്ഫിയറിലൂടെ കഴിയും. കൂടാതെ കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിലൂടെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 1,000 ജീവനക്കാരെ നിയമിക്കാന്‍ യു-സ്ഫിയര്‍ പദ്ധതിയിടുന്നുണ്ടെന്ന് രമേശന്‍ പാലേരി വ്യക്തമാക്കി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT