Image : PMO India website 
News & Views

100 വ്യവസായ പാര്‍ക്ക്, ഏക്കറിന് ഒരു കോടി ധനസഹായം, ഭവ്യ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം

100 മുതല്‍ 1000 എക്കര്‍ വരെയുള്ള വ്യവസായ പാര്‍ക്കുകള്‍ സംസ്ഥാന സര്‍ക്കാരുകളും സ്വകാര്യ മേഖലയും ചേര്‍ന്ന് വികസിപ്പിക്കും

Dhanam News Desk

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി 100 വ്യവസായ പാര്‍ക്കുകള്‍ വികസിപ്പിക്കാന്‍ 33,660 കോടി രൂപ വകയിരുത്തിക്കൊണ്ട് ഭാരത് ഔദ്യോഗിക് വികാസ് യോജന (ഭവ്യ-BHAVYA) പദ്ധതി മുന്നോട്ടു വെച്ച് കേന്ദ്രമന്ത്രിസഭ.

വിദേശത്തെ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന ആഘാതത്തില്‍ നിന്ന് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാനാണ് ഈ പ്രത്യേക പദ്ധതി രൂപപ്പെടുത്തിയത്. കാതലായ നിര്‍മാണ മേഖലകളെ പ്രോത്‌സാഹിപ്പിക്കുന്ന വിധം നയപരമായ പിന്തുണയും ആനുകൂല്യങ്ങളും ലഭ്യമാക്കും. ക്രൂഡോയിലും ഗ്യാസും മുതല്‍ സകല വിതരണ ശൃംഖലകളും തകരാറിലാക്കിയ പശ്ചിമേഷ്യന്‍ യുദ്ധ സാഹചര്യങ്ങള്‍ക്കിടെയാണ് ഈ തീരുമാനം.

100 മുതല്‍ 1000 എക്കര്‍ വരെയുള്ള വ്യവസായ പാര്‍ക്കുകള്‍ സംസ്ഥാന സര്‍ക്കാരുകളും സ്വകാര്യ മേഖലയും ചേര്‍ന്ന് വികസിപ്പിക്കും. ഒരേക്കറിന് ഒരു കോടി എന്ന വിധത്തില്‍ സാമ്പത്തിക പിന്തുണ നല്‍കും. ഈ പാര്‍ക്കുകള്‍ സംരംഭങ്ങള്‍ക്കും നിക്ഷേപകര്‍ക്ക് അനുകൂലമായ സേവനങ്ങളും, പ്രത്യേകാനുമതി കൂടാതെ ആവശ്യമായ അടിസ്ഥാന സഹായവും നല്‍കും. വ്യവസായ നടത്തിപ്പ് എളുപ്പമാക്കും. റോഡ്, ഭൂഗര്‍ഭ സൗകര്യങ്ങള്‍, ഡ്രെയിനേജ്, പൊതു സംസ്‌കരണ സംവിധാനങ്ങള്‍, മൂല്യവര്‍ധനത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവക്കാണ് സഹായം. നിര്‍മാണ യൂണിറ്റുകള്‍, ഇടത്തരം സംരംഭങ്ങള്‍, സ്റ്റാര്‍ട്ടപ്, ആഗോള നിക്ഷേപകര്‍ എന്നിവര്‍ പദ്ധതിയുടെ ഗുണഭോക്താക്കളാകും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT