News & Views

60% ഡിസ്‌കൗണ്ടില്‍ ഇഷ്ട ഭക്ഷണം, ഡെലിവറി ചാര്‍ജുമില്ല; പുത്തന്‍ പാക്കേജുമായി സ്വിഗ്ഗി

വില കൂടിയ ഭക്ഷണം വാങ്ങാന്‍ സാധാരണക്കാരായ ഉപയോക്താക്കളെ ഇത് സഹായിക്കുമെന്ന് കമ്പനി

Dhanam News Desk

സാധാരണക്കാരിലേക്ക് ഇറങ്ങി ചെല്ലാന്‍ വന്‍ ഓഫറുമായി സ്വിഗ്ഗി. പോക്കറ്റ് ഹീറോ (pocket hero) എന്ന് പേരിട്ടിരിക്കുന്ന പുതിയ പാക്കേജ് വഴി ഉപയോക്താക്കള്‍ക്ക് 60 ശതമാനത്തോളം ഡിസ്‌കൗണ്ടില്‍ ഇഷ്ടപ്പെട്ട ഭക്ഷണം സ്വിഗ്ഗിയിലൂടെ ഓര്‍ഡര്‍ ചെയ്യാനാകും. മാത്രമല്ല ഇത്തരത്തില്‍ ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണത്തിന് ഡെലിവറി ചാര്‍ജ് നല്‍കേണ്ടതില്ലെന്ന് കമ്പനി അറിയിച്ചു.

രാജ്യത്തെ സാധാരണക്കാരായ ഉപയോക്താക്കള്‍ക്ക് സ്വിഗ്ഗിയുടെ സേവനം കൂടുതലായി ലഭ്യമാക്കാന്‍ വേണ്ടിയാണ് പോക്കറ്റ് ഹീറോ പുറത്തിറക്കിയിരിക്കുന്നതെന്ന് സ്വിഗ്ഗിയുടെ ബിസിനസ് തലവന്‍ സിദ്ധാര്‍ത്ഥ് ഭക്കൂ പറഞ്ഞു. വില കൂടിയ ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ സാധാരണക്കാരായ ഉപയോക്താക്കളെ സ്വിഗ്ഗിയുടെ പോക്കറ്റ് ഹീറോ ഓഫര്‍ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വിഗ്ഗി ആപ്പിന്റെ എറ്റവും പുതിയ അപ്‌ഡേറ്റഡ് വേര്‍ഷനില്‍ ഉപയോക്താക്കള്‍ക്ക് പോക്കറ്റ് ഹീറോ ഓഫറിനുള്ള ഓപ്ഷന്‍ കാണാന്‍ സാധിക്കും. നിലവില്‍ ഡല്‍ഹി, ജയ്പൂര്‍, ലഖ്നൗ, ചണ്ഡീഗഡ് എന്നീ നഗരങ്ങളിലാണ് ഈ ഓഫര്‍ ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. ഉടന്‍ തന്നെ കൊച്ചി, ബംഗളൂര്‍, മുംബൈ, പൂനെ, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളിലേക്കും പോക്കറ്റ് ഹീറോ പാക്കേജ് സ്വിഗ്ഗി ആരംഭിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT