രാജ്യത്തെ മെട്രോ ട്രെയിനുകളില്‍ ഇനി മുതല്‍ 25 കിലോഗ്രാം വരെ ഭാരമുള്ള ബാഗ് ഓരോ യാത്രക്കാര്‍ക്കും ഒപ്പം കൊണ്ടുപോകാം.പരമാവധി 15 കിലോ ഭാരമുള്ള ബാഗിനേ ഇതുവരെ അനുമതിയുണ്ടായിരുന്നുള്ളൂ. അതേസമയം 'ബണ്ടിലുകള്‍' ( ഭാണ്ഡങ്ങള്‍ ) അനുവദിക്കില്ലെന്ന് ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു.
2014 ലെ മെട്രോ റെയില്‍വേ (കാരിയേജ്, ടിക്കറ്റ്) ചട്ടങ്ങളില്‍ ഈയിടെ വരുത്തിയ ഭേദഗതി പ്രകാരം മെട്രോ ട്രെയിനുകളിലെ യാത്രക്കാര്‍ക്ക് 80 സെന്റി മീറ്ററില്‍ താഴെ നീളവും 50 സെന്റിമീറ്റര്‍ വരെ വീതിയും 30 സെന്റിമീറ്റര്‍ പരമാവധി ഉയരവും 25 കിലോഗ്രാം വരെ ഭാരവുമുള്ള ഒരു ബാഗ് മെട്രോ അഡ്മിനിസ്‌ട്രേഷന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ തന്നെ കൂടെ കൊണ്ടുപോകാന്‍ അനുവദിക്കും. 2014 ലെ നിയമത്തില്‍ 60, 45, 25 സെന്റിമീറ്റര്‍,15 കിലോ ഗ്രാം നിബന്ധനയാണുണ്ടായിരുന്നത്.
ഡല്‍ഹിയിലെ എയര്‍പോര്‍ട്ട് എക്‌സ്പ്രസ് ലൈന്‍ പോലുള്ള പ്രത്യേക എയര്‍പോര്‍ട്ട് മെട്രോ ലൈനുകളില്‍ സഞ്ചരിക്കുന്നന്നവര്‍ക്കും ബാഗേജ് നിയമം പരിഷ്‌കരിച്ചിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine