Narendra Modi and Donald Trump Image courtesy: x.com/narendramodi
News & Views

തീരുവ 20 ശതമാനത്തില്‍ താഴെ, ഇന്ത്യ-യു.എസ് ഇടക്കാല കരാര്‍ പ്രഖ്യാപനമുണ്ടാകും, വ്യാപാര ചര്‍ച്ചകള്‍ സമവായത്തിലേക്കെന്ന് സൂചന

തീരുവ വിഷയത്തിലെ പ്രഖ്യാപനത്തിന് പിന്നാലെ യു.എസുമായി വ്യാപാര ചര്‍ച്ചകള്‍ക്ക് ഒരുങ്ങിയ ആദ്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ

Dhanam News Desk

20 ശതമാനത്തില്‍ താഴെ ഇറക്കുമതി തീരുവ നിശ്ചയിക്കുന്ന തരത്തില്‍ ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി റിപ്പോര്‍ട്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഇടക്കാല വ്യാപാര കരാര്‍ ഉടന്‍ സാധ്യമാകും. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യക്ക് അനുകൂലമായ വ്യവസ്ഥയാണിതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.

യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് തീരുവ നിശ്ചയിച്ച് വിവിധ രാജ്യങ്ങള്‍ക്ക് ട്രംപ് ഭരണകൂടം കത്തയച്ചിരുന്നു. എന്നാല്‍ ഇതേ നിലപാട് ഇന്ത്യയോട് സ്വീകരിക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ ഇടക്കാല പ്രഖ്യാപനം നടത്താനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍. ഇടക്കാല കരാര്‍ നിലവില്‍ വരുന്നതോടെ ഇരുരാജ്യങ്ങള്‍ക്കും കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വേണ്ടത്ര സമയം ലഭിക്കും.ബൃഹത്തായ കരാർ ഒപ്പിടുന്നതിനു മുമ്പ് തര്‍ക്ക വിഷയങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു.

എന്താണ് മാറ്റം

യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം അനുസരിച്ച് ഇന്ത്യയില്‍ നിന്നും യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് 26 ശതമാനമാണ് അടിസ്ഥാന നികുതിയായി അടക്കേണ്ടത്. ഇതിന് പകരം എല്ലാ ഉത്പന്നങ്ങള്‍ക്കും 20 ശതമാനത്തില്‍ താഴെ നികുതി ഈടാക്കുമെന്നാണ് നിര്‍ദ്ദേശം. ഭാവി ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ ശേഷമാകും ഇടക്കാല കരാര്‍ പ്രഖ്യാപനം. എന്നാല്‍ ഇത് എന്നുണ്ടാകുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. കരാര്‍ പ്രഖ്യാപിക്കാന്‍ കഴിഞ്ഞാല്‍ യു.എസുമായി താരിഫ് വിഷയത്തില്‍ നീക്കുപോക്കിലെത്തിയ ചുരുക്കം ചില രാജ്യങ്ങളിലൊന്നാകും ഇന്ത്യ.

ബ്രിക്‌സ് ബന്ധത്തില്‍ പ്രതിസന്ധിയോ?

തീരുവ വിഷയത്തിലെ പ്രഖ്യാപനത്തിന് പിന്നാലെ യു.എസുമായി വ്യാപാര ചര്‍ച്ചകള്‍ക്ക് ഒരുങ്ങിയ ആദ്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യയുമായി വ്യാപാര കരാറിലെത്തിയെന്ന് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും പ്രഖ്യാപിച്ചിരുന്നു. ബ്രിക്‌സ് കൂട്ടായ്മയിലെ ഇന്ത്യന്‍ ഇടപെടല്‍ അധിക തീരുവ ക്ഷണിച്ചുവരുത്തുമെന്നും ട്രംപ് ഭീഷണി മുഴക്കി. അമേരിക്കന്‍ ഡോളറിന് പകരം ബ്രിക്‌സ് രാജ്യങ്ങളുടെ പ്രത്യേകം കറന്‍സി കൊണ്ടുവരാനുള്ള റഷ്യയടക്കമുള്ള രാജ്യങ്ങളുടെ പദ്ധതിയായിരുന്നു ട്രംപിനെ ചൊടിപ്പിച്ചത്. ബ്രിക്‌സ് കറന്‍സിയെന്ന ആശയത്തോട് യോജിപ്പില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.

Washington and New Delhi weigh a trade pact capping most tariffs under 20 %, aiming to spur two-way flows while negotiators iron out final details.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT