അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ റിപ്ലബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് മുന്നില്‍. ട്രംപ് 286 ഇലക്ടറല്‍ വോട്ടുകള്‍ നേടി. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ കമലാ ഹാരിസ് 226 ഇലക്ടറല്‍ വോട്ടുകളാണ് നേടിയത്. ആകെയുള്ള 538 ഇലക്ടറല്‍ വോട്ടുകളില്‍ 274 എണ്ണം നേടുന്നയാള്‍ക്ക് കേവല ഭൂരിപക്ഷം ലഭിക്കും. ഔദ്യോഗിക ഫലപ്രഖ്യാപനം 2025 ജനുവരി ആറിനാണ് നടക്കുന്നത്. എന്നാല്‍ അടുത്ത യു.എസ് പ്രസിഡന്റായി ട്രംപ് സ്വയം പ്രഖ്യാപനം നടത്തി. ഇതിന് പിന്നാലെ നേരത്തെ നടത്തുമെന്ന് അറിയിച്ചിരുന്ന പ്രസംഗം കമലാ ഹാരിസ് റദ്ദാക്കി.
സ്ലിംഗ് സ്‌റ്റേറ്റുകളെന്ന് അറിയപ്പെടുന്ന സംസ്ഥാനങ്ങളിലെ വോട്ടെടുപ്പാണ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുന്നത്. അരിസോണ, നെവാദ, ജോര്‍ജിയ, നോര്‍ത്ത് കരോലിന, പെന്‍സില്‍വാനിയ, മിഷിഗന്‍, വിസ്‌കോന്‍സ തുടങ്ങിയ സംസ്ഥാനങ്ങളാണ് സ്ലിംഗ് സ്‌റ്റേറ്റുകളായി അറിയപ്പെടുന്നത്. ഇതില്‍ നോര്‍ത്ത് കരോലിനയില്‍ ട്രംപ് വിജയിച്ചു.
നവംബര്‍ അഞ്ചിന് തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഏറ്റവുമാദ്യം വോട്ടെണ്ണിയ സംസ്ഥാനങ്ങളില്‍ ട്രംപും കമലയും ഒപ്പത്തിനൊപ്പമായിരുന്നെങ്കില്‍ പിന്നീട് ട്രംപ് അടിച്ചുകയറി. ആദ്യം വോട്ടെണ്ണിയ ന്യൂഹാംഷര്‍ സംസ്ഥാനത്തെ ഡിക്‌സവില്‍ നോച്ച് എന്ന ചെറുഗ്രാമത്തില്‍ ഇരുവര്‍ക്കും ലഭിച്ചത് മൂന്ന് വോട്ടുകള്‍ മാത്രമായിരുന്നു. യു.എസ് തിരഞ്ഞെടുപ്പില്‍ ആദ്യ വോട്ടെണ്ണല്‍ നടക്കുന്ന സ്ഥലമായതിനാല്‍ ഇവിടുത്തെ ഫല സൂചനകള്‍ നിര്‍ണായകമാണ്. കഴിഞ്ഞ തവണ ഇവിടെയുണ്ടായിരുന്ന അഞ്ച് വോട്ടര്‍മാരും ജോ ബിഡനാണ് വോട്ട് ചെയ്തത്.
Read DhanamOnline in English
Subscribe to Dhanam Magazine